ആസ്റ്റര്‍ ആഗോള വോളണ്ടിയര്‍ പരിപാടി അവതരിപ്പിക്കുന്നു

ആസ്റ്റര്‍ ആഗോള വോളണ്ടിയര്‍ പരിപാടി അവതരിപ്പിക്കുന്നു

യുഎഇ, ഒമാന്‍, കുവൈറ്റ്, ബഹ്‌റൈന്‍, സൗദി അറേബ്യ, ഖത്തര്‍, ജോര്‍ദ്ദാന്‍, ഫിലിപ്പീന്‍സ്, ഇന്ത്യ തുടങ്ങി ആസ്റ്ററിന് സാന്നിധ്യമുള്ള വിപണികളിലാണ് പദ്ധതി നടപ്പാക്കുക

കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ മുപ്പത് വര്‍ഷം പിന്നിടുന്നതിനോട് അനുബന്ധിച്ച് വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ആസ്റ്റര്‍@30 എന്ന പ്രചാരണപരിപാടിയുടെ ഭാഗമായി ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് പരിപാടി അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. സമൂഹത്തിന് പിന്തുണ നല്‍കുന്നതിനുള്ള ആസ്റ്ററിന്റെ പ്രതിബദ്ധത ഒന്നുകൂടി ഉറപ്പിക്കുന്നതാണ് ഈ പരിപാടിയെന്ന് കമ്പനി പത്രക്കുറിപ്പില്‍ പറഞ്ഞു.

ആസ്റ്റര്‍ പ്രവര്‍ത്തിക്കുന്ന ഒന്‍പത് വിപണികളില്‍ ജനങ്ങളും സഹായം ആവശ്യമുള്ളവരും തമ്മിലുള്ള വിടവ് ഇല്ലാതാക്കുന്നതിനുള്ള പരിശ്രമമാണ് www.astervolunteers.com. എന്ന വെബ് പോര്‍ട്ടലിലൂടെ പ്രാവര്‍ത്തികമാകുന്നത്. ആസ്റ്ററിന് സാന്നിദ്ധ്യമുള്ള ഇന്ത്യ, യുഎഇ, ഒമാന്‍, കുവൈറ്റ്, ബഹറൈന്‍, സൗദി അറേബ്യ, ഖത്തര്‍, ജോര്‍ദ്ദാന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക.

ദുബായില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തില്‍ ജീവനക്കാരും ബിസിനസ് പങ്കാളികളും ഗവണ്‍മെന്റ് അധികൃതരും പങ്കെടുത്തു.

ആസ്റ്റര്‍ വോളണ്ടിയര്‍ പദ്ധതി പ്രകാരം സമൂഹത്തിന് വൈദ്യസേവനമോ അതിനപ്പുറമുളള മറ്റ് സേവനങ്ങളോ നല്‍കുന്നതിനായി സഹായിക്കാന്‍ സമയവും ആഗ്രഹവുമുള്ളവര്‍ക്ക് www.astervolunteers.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഉദാഹരണത്തിന് രോഗിക്ക് ഡോക്റ്ററെ കാണാന്‍ കൃത്യസമയത്ത് എത്തുന്നതിന് ഒരാള്‍ക്ക് സഹായിക്കാന്‍ കഴിയുമെങ്കില്‍ അതിനായി സമയം കണ്ടെത്തുക,

അടിയന്തര വൈദ്യസഹായം ആവശ്യമായ ഘട്ടങ്ങളില്‍ ആസ്റ്റര്‍ വോളണ്ടിയര്‍മാര്‍ക്ക് ആസ്റ്റര്‍ എമര്‍ജന്‍സി മൊബീല്‍ ആപ് ഉപയോഗപ്പെടുത്താം. നേരിട്ട് എമര്‍ജന്‍സി നമ്പരുകള്‍ ലഭ്യമാക്കുക, പ്രഥമശുശ്രൂഷയ്ക്കുള്ള സഹായം നല്‍കുക എന്നിവയ്ക്ക് വോളണ്ടിയര്‍മാര്‍ക്ക് സഹായിക്കാം. മേയില്‍ ഇന്ത്യയിലാണ് ഈ ആപ് ആദ്യമായി അവതരിപ്പിച്ചത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അനുമോദനവും ആശീര്‍വാദവും ഈ ആപ്പിനു ലഭിച്ചിരുന്നു.

വോളണ്ടിയര്‍ പദ്ധതിയുടെ ഭാഗമായി ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനപരിപാടി വഴി ഈ വര്‍ഷം മൂന്നുലക്ഷം പേര്‍ക്ക് സൗജന്യമായി പരിശീലനം നല്‍കും. ഇന്ത്യയില്‍ രണ്ടു ലക്ഷം പേര്‍ക്കും ജിസിസിയില്‍ എമ്പാടുമായി ഒരു ലക്ഷം പേര്‍ക്കുമാണ് പരിശീലനം. സ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥികളെയും ഇതില്‍ ഉള്‍പ്പെടുത്തും.

ആസ്റ്റര്‍, മെഡ്‌കെയര്‍, ആക്‌സസ് ബ്രാന്‍ഡുകള്‍ക്കു കീഴില്‍ ഇന്ത്യയിലും മധ്യപൂര്‍വരാജ്യങ്ങളിലും ആഫ്രിക്കയിലുമായി അയ്യായിരം ശസ്ത്രക്രിയകള്‍, എംആര്‍ഐ സ്‌കാനുകള്‍ എന്നിവ സൗജന്യമായി ലഭ്യമാക്കും. പുറമേ നിന്നുള്ള മെഡിക്കല്‍ വിദഗ്ധര്‍ക്കും ഈ സേവനത്തിനായി വോളണ്ടിയര്‍മാരാകാം. വ്യത്യസ്തമായ കഴിവുകളുള്ള നൂറ് ആളുകളെ ആസ്റ്റര്‍ എല്ലായിടത്തുമായി വോളണ്ടിയര്‍ പദ്ധതിക്കായി റ്രിക്രൂട്ട് ചെയ്യും-കമ്പനി പറഞ്ഞു.

ആസ്റ്റര്‍ വോളണ്ടിയര്‍ പദ്ധതിയുടെ ഭാഗമായി സൊമാലിയയില്‍ യുഎഇ സാല്‍മ ഇനീഷ്യേറ്റീവുമായി ചേര്‍ന്ന് സഹായം ലഭ്യമാക്കും. ഭക്ഷ്യവസ്തുക്കള്‍, പോഷകവസ്തുക്കള്‍, മരുന്ന്, വസ്ത്രങ്ങള്‍ എന്നിവ ആസ്റ്ററിന്റെ ഡിസാസ്റ്റര്‍, റഫ്യൂജി മാനേജ്‌മെന്റ് ടീം സല്‍മാ ഹ്യൂമാനിറ്റേറിയന്‍ റിലീഫ് പ്രോഗ്രാമിലൂടെ ലഭ്യമാക്കും. കൂടാതെ ജോര്‍ദ്ദാനിലെ അല്‍ സത്താറി, അല്‍ അസ്‌റഖ്, എര്‍ബിഡ് സിറിയന്‍ അഭയാര്‍ത്ഥി ക്യാംപുകളില്‍ സ്ഥിരമായ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കും-കമ്പനി അറിയിച്ചു

സമൂഹത്തിന് തിരികെ നല്‍കുന്നതിനും സമൂഹത്തിന് പിന്തുണ നല്‍കി ജനങ്ങളുടെ വളര്‍ച്ച ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ഊട്ടി ഉറപ്പിക്കുകയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ എന്ന് സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ആസ്റ്റര്‍ വോളണ്ടിയര്‍ പരിപാടി സമൂഹത്തില്‍ പ്രസാദാത്മകമായ മാറ്റങ്ങള്‍ വരുത്തുന്നതിന് പരിശ്രമിക്കുന്ന വ്യക്തികളെ ശാക്തീകരിക്കുന്നതിനും നിര്‍ഭാഗ്യര്‍ക്ക് സഹായഹസ്തം നീട്ടുന്നതിനുമുള്ള പരിശ്രമമാണ്. ഈ വിശുദ്ധ റംസാന്‍ മാസത്തില്‍ സൗഖ്യത്തിന്റേതായ സ്പര്‍ശം നല്‍കുന്നതിനുള്ള ആഗോളയാത്രയില്‍ പങ്കാളികളാകാന്‍ എല്ലാവരേയും ക്ഷണിക്കുകയാണെന്ന് ഡോ. മൂപ്പന്‍ പറഞ്ഞു.

Comments

comments

Categories: Business & Economy, World