ദുബായ് റൂട്ടിലെ ഡിമാന്‍ഡില്‍ വര്‍ധനവുണ്ടെന്ന് എമിറേറ്റ്‌സ്

ദുബായ് റൂട്ടിലെ ഡിമാന്‍ഡില്‍ വര്‍ധനവുണ്ടെന്ന് എമിറേറ്റ്‌സ്

ഡിമാന്‍ഡ് കുറഞ്ഞതിനാല്‍ യുഎസിലേക്കുള്ള വിമാനങ്ങള്‍ ദുബായ് വിമാനകമ്പനി വെട്ടിക്കുറച്ചിരുന്നു

ദുബായ്: യുഎസിലേക്കുള്ള റൂട്ടില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി എമിറേറ്റ്‌സ്. ഡിമാന്‍ഡ് കുറഞ്ഞതിനാല്‍ യുഎസിലേക്കുള്ള വിമാനങ്ങള്‍ വെട്ടിക്കുറച്ചെന്ന ദുബായ് വിമാനക്കമ്പനിയുടെ പ്രഖ്യാപനം വന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് ഡിമാന്‍ഡ് വര്‍ധിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

മാര്‍ക്കറ്റ് ഞങ്ങളിലേക്ക് തിരിച്ചുവരുന്നുണ്ടെന്ന് എമിറേറ്റ്‌സ് പ്രസിഡന്റ് ടിം ക്ലര്‍ക്ക് പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് റൂട്ടില്‍ ഡിമാന്‍ഡ് കുറയാന്‍ കാരണമായെന്ന് ആരോപിച്ച് യുഎസിലേക്കുള്ള അഞ്ച് റൂട്ടുകളിലെ വിമാനങ്ങള്‍ മേയ് മുതല്‍ വെട്ടിക്കുറയ്ക്കുമെന്ന് ഏപ്രിലില്‍ എമിറേറ്റ്‌സ് അറിയിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനകമ്പനിയായ എമിറേറ്റ്‌സ് ബോസ്റ്റണ്‍, ലോസ് എയ്ഞ്ചല്‍സ്, സിയാറ്റില്‍, ഒര്‍ലാന്‍ഡോ, ഫോര്‍ട്ട് ലൗഡെര്‍ഡലെ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് വെട്ടി കുറച്ചത്. ഇതിന് പകരമായി ആഗോള ശൃംഖലയില്‍ ഡിമാന്‍ഡ് കൂടിയ മറ്റ് റൂട്ടുകളിലേക്ക് കമ്പനി സര്‍വീസുകള്‍ മാറ്റി.

മാര്‍ക്കറ്റ് ഞങ്ങളിലേക്ക് മടങ്ങി വരുന്നുണ്ട്. ബോസ്റ്റണിലേയും സിയാറ്റിലേയും വെട്ടിക്കുറച്ച സര്‍വീസുകള്‍ പുനസ്ഥാപിക്കാന്‍ കഴിയുമോ എന്നറിയാന്‍ എല്ലാ ദിവസവും വിപണിയിലെ മാറ്റങ്ങള്‍ വീക്ഷിക്കുന്നുണ്ടെന്നും ടിം ക്ലര്‍ക്ക് പറഞ്ഞു. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുന്‍പത്തെപ്പോലെ സര്‍വീസ് നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Business & Economy, World