ജാഗ്വാര്‍ ഇ-പേസിന്റെ ടീസര്‍ പുറത്ത് ; അരങ്ങേറ്റം അടുത്ത മാസം

ജാഗ്വാര്‍ ഇ-പേസിന്റെ ടീസര്‍ പുറത്ത് ; അരങ്ങേറ്റം അടുത്ത മാസം

കോംപാക്റ്റ് പെര്‍ഫോമന്‍സ് എസ്‌യുവി ജൂലൈ 13 ന് അനാവരണം ചെയ്യും

ന്യൂ ഡെല്‍ഹി : പുതിയ കോംപാക്റ്റ് പെര്‍ഫോമന്‍സ് എസ്‌യുവിയായ ഇ-പേസ് ജൂലൈ 13 ന് ലോകത്തിന് മുമ്പാകെ അനാവരണം ചെയ്യുമെന്ന് ജാഗ്വാര്‍ പ്രഖ്യാപിച്ചു. ജാഗ്വാറിന്റെ പേസ് ലൈനപ്പിലെ രണ്ടാമത്തെ പെര്‍ഫോമന്‍സ് എസ്‌യുവിയാണ് ഇ-പേസ്. എക്‌സ്ഇ, എഫ്-പേസ് മോഡലുകള്‍ ജാഗ്വാറിന് വലിയ വിജയം സമ്മാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ജാഗ്വാറിന്റെ ആകെ വില്‍പ്പനയുടെ 83 ശതമാനവും എഫ്-പേസാണ് സംഭാവന ചെയ്തത്.

ജാഗ്വാര്‍ എഫ്-പേസിന്റെ അനുജനാണ് ഇ-പേസ് എന്നുവേണമെങ്കില്‍ പറയാം. ഡിസൈന്‍, സ്റ്റൈലിംഗ് എന്നിവയില്‍ എഫ്-പേസുമായി സാമ്യം കാണാം. ഹെഡ്‌ലാമ്പുകള്‍ മുന്‍ഗാമിയുടെ അതേ ഡിസൈന്‍ പാറ്റേണ്‍ പിന്തുടരുമ്പോള്‍ ബോണറ്റിലും വലിയ മാറ്റമില്ല. എഫ്-പേസിനേക്കാള്‍ ഈ എസ്‌യുവിക്ക് വലുപ്പം കുറവാണ്.

ഇ-പേസിന്റെ കാബിന്‍ ലേഔട്ടും എഫ്-പേസിന് സമാനമാണ്. 3-സ്‌പോക് സ്റ്റിയറിംഗ് വീല്‍ വിത്ത് മൗണ്ടഡ് കണ്‍ട്രോള്‍ എഫ്-പേസിന്റേതുതന്നെ. ഓള്‍-വീല്‍ ഡ്രൈവ് ജാഗ്വാര്‍ ഇ-പേസിന്റെ സവിശേഷതയാണ്. അടുത്ത വര്‍ഷം ജാഗ്വാറിന്റെ ഓള്‍-ഇലക്ട്രിക് കാറായ ഐ-പേസിന്റെ ഉല്‍പ്പാദനം ആരംഭിക്കും.

Comments

comments

Categories: Auto