ലാന്‍കോ ഇന്‍ഫ്രാടെക് പാപ്പരത്ത നടപടിക്ക് വിധേയമാകുന്ന ആദ്യ കമ്പനി

ലാന്‍കോ ഇന്‍ഫ്രാടെക് പാപ്പരത്ത നടപടിക്ക് വിധേയമാകുന്ന ആദ്യ കമ്പനി

ഏകദേശം 17,000 കോടി രൂപയുടെ ബാധ്യതയാണ് കമ്പനി വരുത്തിയത്

മുംബൈ: വൈദ്യുതി, അടിസ്ഥാന സൗകര്യവികസന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ലാന്‍കോ ഇന്‍ഫ്രാടെക്കിനെ പാപ്പരത്ത നടപടിക്ക് വിധേയമാക്കുന്നതിന് കഴിഞ്ഞദിവസമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. പാപ്പരത്ത നടപടികള്‍ നേരിടുന്ന ആദ്യകമ്പനിയായി ലാന്‍കോ മാറിയിരിക്കുകയാണ്. ലാന്‍കോയുടെ പ്രധാന വായ്പാദാതാക്കള്‍ ഐഡിബിഐ ബാങ്കാണ്. പാപ്പരത്ത നടപടികള്‍ക്ക് ഐഡിബിഐക്കാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മൊത്തത്തില്‍ കമ്പനിയില്‍ നിന്ന് അടയ്ക്കാനുള്ളത് 17,000 കോടിയിലധികം രൂപയാണ്. എന്നാല്‍ കമ്പനിയുടെ വിപണി മൂല്യം ഈ തുകയെ അപേക്ഷിച്ച് എത്രയോ ചെറുതാണെന്നതാണ് രസകരം.ലാന്‍കോ ഇന്‍ഫ്രാടെക്, ആംതെക് ഓട്ടോ, അലോക് ഇന്‍ഡസ്ട്രീസ്, ഭൂഷണ്‍ സ്റ്റീല്‍ തുടങ്ങിയവയടക്കം ഒരു ഡസനോളം കമ്പനികളാണ് വായ്പ തിരിച്ചടവ് മുടക്കിയതായി ആര്‍ബിഐ കണ്ടെത്തിയത്.

മൂല്യം കുറഞ്ഞ ലിസ്റ്റിലാണ് ലാന്‍കോ ഇന്‍ഫ്രായെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആംതെക് ഓട്ടോ നിലവിലെ ലിസ്റ്റില്‍ ഇല്ലെങ്കിലും അപകടകരമായ അവസ്ഥയില്‍ തന്നെയാണുള്ളത്. വായ്പകളുടെ പുന:സംഘാടനവും പുതിയ ഇക്വിറ്റി നിക്ഷേപങ്ങളും നിക്ഷേപക ഓഹരികളെ ക്ലേശിപ്പിക്കുന്നവയാണ്. ഓഹരികളുടെ നിലവിലെ മൂല്യമാകട്ടെ ഒന്നുമല്ല. ഐഡിബിഐ ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കുകള്‍ ലാന്‍കോ ഇന്‍ഫ്രാടെകിനെതിരായ പാപ്പരത്ത നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍ എംപി നിയന്ത്രിക്കുന്ന കമ്പനി ബാങ്കുകള്‍ക്ക് 18000 കോടി രൂപയാണ് നല്‍കാനുള്ളത്. എന്നാല്‍ കമ്പനിയുടെ വിപണി മൂല്യം 613 കോടി രൂപ മാത്രമാണ്. അലോക് 13,000 കോടി രൂപയാണ് ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്. 325 കോടി രൂപയാണ് കമ്പനിയുടെ മൂല്യമായി കണക്കാക്കിയിരിക്കുന്നത്. കമ്പനി സ്ഥാപകരുടെ ഓഹരികള്‍ 33 ശതമാനത്തില്‍ നിന്ന് 29 ശതമാനമായി താഴ്ന്നിട്ടുണ്ട്.

Comments

comments

Categories: World