ടെസ്‌ലയെയും ഇലോണ്‍ മസ്‌കിനെയും ട്രോളി ഔഡി

ടെസ്‌ലയെയും ഇലോണ്‍ മസ്‌കിനെയും ട്രോളി ഔഡി
ഔഡി ഇ-ട്രോണ്‍ സ്‌പോര്‍ട്ബാക്കിന്റെ പരസ്യത്തില്‍ ാൗേെ വമ്‌ല എന്നതിനുപകരം 
ഉപയോഗിച്ചത് ങൗസെ വമ്‌ല

ന്യൂ ഡെല്‍ഹി : ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഔഡിക്കുവേണ്ടി പരസ്യങ്ങള്‍ തയ്യാറാക്കുന്ന ടീമിന് നര്‍മ്മബോധം വേണ്ടുവോളമുണ്ടെന്നുവേണം കരുതാന്‍. അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സാക്ഷാല്‍ ഇലോണ്‍ മസ്‌കിനെയാണ് ഔഡി ട്രോളിയിരിക്കുന്നത്. ആഡംബര ഇലക്ട്രിക് കാര്‍ രംഗത്ത് എതിരാളികളില്ലാതെ മുന്നേറുന്ന ടെസ്‌ലയ്ക്ക് ഔഡിയുടെ മുട്ടന്‍ മറുപടിയാണ് ഔഡി ഇ-ട്രോണ്‍ സ്‌പോര്‍ട്ബാക്ക് എന്ന പുതിയ മോഡല്‍. ഈ വാഹനത്തിന്റെ പരസ്യത്തിലാണ് must have എന്നതിനുപകരം Musk have എന്ന ടാഗ് ലൈന്‍ ഔഡി ഉപയോഗിച്ചിരിക്കുന്നത്. തീര്‍ച്ചയായും വാങ്ങേണ്ട കാറാണ് ഔഡി ഇ-ട്രോണ്‍ സ്‌പോര്‍ട്ബാക്ക് എന്ന വിശേഷണമാണ് ട്രോളായി പരിണമിച്ചത്.2019 ന് മുമ്പ് ഔഡി ഇ-ട്രോണ്‍ പുറത്തിറക്കാന്‍ സാധ്യതയില്ല. അതിനുമുന്നേ ജാഗ്വാര്‍ തങ്ങളുടെ ഐ-പേസ് വിപണിയിലെത്തിച്ചേക്കും. മോഡല്‍ 3 യുടെ ഉല്‍പ്പാദനം ടെസ്‌ല അടുത്ത മാസം തുടങ്ങാനിരിക്കുന്നതേയുള്ളൂ.

95 വാട്ട് അവര്‍ ബാറ്ററിയുമായി വരുന്ന ഔഡി ഇ-ട്രോണിന്റെ റേഞ്ച് 500 കിലോമീറ്ററായിരിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 4.5 സെക്കന്‍ഡ് മതി.ഔഡി ഇ-ട്രോണ്‍, ജാഗ്വാര്‍ ഐ-പേസ്, ടെസ്‌ല മോഡല്‍ 3 എന്നിവയില്‍ ആര് വിജയക്കൊടി പാറിക്കുമെന്ന് കാത്തിരുന്ന് കാണാം. ഇലക്ട്രിക് റേസ് സീരീസായ ഫോര്‍മുല ഇ യില്‍ മത്സരിക്കുന്ന കമ്പനിയാണ് ഔഡി. ഒരു ദശാബ്ദത്തോളമായി ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്ന ടെസ്‌ലയ്ക്ക് സ്വന്തമായി ചാര്‍ജിംഗ് പോയന്റുകളുടെ ശൃംഖലയുണ്ട്.കാര്‍ ബ്രാന്‍ഡുകള്‍ തമ്മിലുള്ള ‘പരസ്യ’ യുദ്ധങ്ങള്‍ ഇതാദ്യമല്ല. ഹോര്‍ഡിംഗുകളില്‍ ഔഡിയും ബിഎംഡബ്ല്യുവും ഏറ്റുമുട്ടിയത് നേരത്തെ വാര്‍ത്തയായിരുന്നു. ഔഡിയുടെ ഇപ്പോഴത്തെ പ്രകോപനത്തോട് ഇലോണ്‍ മസ്‌ക് പ്രതികരിക്കുമോ അതോ മിണ്ടാതിരുന്ന് മോഡല്‍ 3 യില്‍ ശ്രദ്ധിക്കുമോയെന്ന് കണ്ടറിയണം. അതേസമയം പുറത്തിരുന്ന് കളി കാണുന്നവര്‍ക്ക് ഇത് രസകരമായ സംഗതിയാണ്.

Comments

comments

Categories: Auto