ബിനാമി സ്വത്തുക്കള്‍ സ്വന്തമാക്കി: ലാലുവിന്റെ കുടുംബത്തിനെതിരേ കേസെടുത്തു

ബിനാമി സ്വത്തുക്കള്‍ സ്വന്തമാക്കി: ലാലുവിന്റെ കുടുംബത്തിനെതിരേ കേസെടുത്തു

ന്യൂഡല്‍ഹി: ബിനാമി ട്രാന്‍സാക്ഷന്‍ ആക്റ്റ് പ്രകാരം അഴിമതി നടത്തിയെന്ന കുറ്റത്തിന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആറ് കുടുംബാംഗങ്ങള്‍ക്കെതിരേ ഇന്‍കം ടാക്‌സ് വകുപ്പ് കേസെടുത്തു. ലാലുവിന്റെ ഭാര്യ റാബ്രി ദേവി, മക്കളായ മിസാ ഭാരതി, റാഗിണി, ചന്ദ, തേജസ്വി യാദവ്, മിസയുടെ ഭര്‍ത്താവ് ശൈലേഷ് തുടങ്ങിയവര്‍ക്കെതിരേയാണു കേസ്.

170-180 കോടി രൂപ വിപണി മൂല്യമുള്ള ഡല്‍ഹി, പട്‌ന എന്നിവിടങ്ങളിലെ ഭൂമി, കെട്ടിടം തുടങ്ങിയവ ഐടി വകുപ്പ് ജപ്തി ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം നടത്തിയ റെയ്ഡുകളില്‍ ബിനാമി സ്വത്തുക്കളെ കുറിച്ച് തെളിവ് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ഐടി വകുപ്പിന്റെ നടപടിയെ വിമര്‍ശിച്ചു കൊണ്ട് ലാലു രംഗത്തുവരികയും ചെയ്തിരുന്നു. രാഷ്ട്രീയമായി തകര്‍ക്കാനുള്ള നീക്കമാണു തനിക്കെതിരേ നടത്തിയതെന്നാണ് അദ്ദേഹം ആരോപിച്ചത്.

Comments

comments

Categories: Politics, World