ആയുഷ് മന്ത്രാലയത്തില്‍ ആയുര്‍വേദ വൈദ്യനെ സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു

ആയുഷ് മന്ത്രാലയത്തില്‍ ആയുര്‍വേദ വൈദ്യനെ സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന ബ്യൂറോക്രാറ്റുകളെ മാത്രം പരിഗണിക്കാറുള്ള സ്‌പെഷ്യല്‍ സെക്രട്ടറി തസ്തികയിലേക്കു ആയുര്‍വേദ വൈദ്യനെ നിയമിച്ചു. ആയുഷ് മന്ത്രാലയത്തില്‍ (Department of Ayurveda, Yoga and Naturopathy, Unani, Siddha and Homoeopathy -AYUSH) സ്‌പെഷ്യല്‍ സെക്രട്ടറിയായി ആയുര്‍വേദ ഫിസിഷ്യന്‍ രാജേഷ് കൊത്തേച്ചയെയാണു കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. ജയ്പൂരിലെ ചക്രപാണി ആയുര്‍വേദ ക്ലിനിക്കിലെ ഫിസിഷ്യനാണു കൊത്തേച്ച.

കേന്ദ്രസര്‍ക്കാരിന്റെ അപ്പോയന്റ്‌മെന്റ് കമ്മിറ്റിയാണു കൊത്തേച്ചയുടെ നിയമനം ശരിവച്ചത്. പേഴ്‌സണല്‍ ആന്‍ഡ് ട്രെയ്‌നിംഗ് വിഭാഗമാണു നിയമന ഉത്തരവ് പുറത്തിറക്കിയത്. മൂന്ന് വര്‍ഷത്തേയ്ക്കുള്ള കരാര്‍ നിയമനമാണിതെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നുണ്ട്.സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തുകയെന്ന ഉദ്ദേശമാണു കൊത്തേച്ചയുടെ നിയമനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു സൂചനയുണ്ട്.ഗര്‍ഭിണികള്‍ മാംസാഹാരം കഴിക്കരുതെന്നും ലൈംഗിക ബന്ധത്തിലേര്‍പ്പെടരുതെന്നും നിര്‍ദേശിച്ചു കൊണ്ട് ആയുഷ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത് വിവാദത്തിലായിരുന്നു.

Comments

comments

Categories: World