ജിഎസ്ടിക്ക് വ്യവസായ മേഖല തയാറാണെന്ന് സിഐഐ

ജിഎസ്ടിക്ക് വ്യവസായ മേഖല തയാറാണെന്ന് സിഐഐ

ന്യൂഡെല്‍ഹി: ജൂലൈ 1 മുതല്‍ ജിഎസ്ടി നടപ്പിലാക്കുന്നതിന് ഇന്ത്യന്‍ വ്യവസായ മേഖല തയാറാണെന്ന് ഇന്ത്യയിലെ വ്യവസായ സ്ഥാപനങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ). ‘രാജ്യം സ്വാതന്ത്ര്യം നേടിയശേഷം നടപ്പാകുന്ന ഏറ്റവും പ്രധാനപ്പെട്ട നികുതി പരിഷ്‌കരണമാണ് ജിഎസ്ടി’ സിഐഐ ഡയറക്റ്റര്‍ ജനറല്‍ ചന്ദ്രജിത് ബാനര്‍ജി പ്രസ്താവനയില്‍ പറഞ്ഞു.നിലവില്‍ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമായി കേന്ദ്ര, സംസ്ഥാനങ്ങള്‍ ചുമത്തുന്ന നിരവധി നികുതികള്‍ക്ക് പകരമായാണ് ജിഎസ്ടി നടപ്പിലാക്കുന്നത്.കൂടിയാലോചനകള്‍ക്കും സഹകരണ സമീപനങ്ങള്‍ക്കും ശേഷം ജിഎസ്ടി അന്തിമരൂപത്തിലെത്തിയിരിക്കുകയാണ്. അതിന്റെ അവതരണത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും ബാനര്‍ജി പറഞ്ഞു. പുതിയ ചട്ടങ്ങള്‍ അനുസരിക്കുവാന്‍ സംരംഭങ്ങളെ പ്രാപ്തരാക്കുന്നതിന് രാജ്യത്തുടനീളം 100 വര്‍ക് ഷോപ്പുകള്‍ സിഐഐ സംഘടിപ്പിക്കും. ഏകദേശം 5,000 സംരംഭങ്ങള്‍ ഇത്തരം വര്‍ക്‌ഷോപ്പുകളില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പങ്കെടുക്കുന്നവര്‍ക്ക് ജിഎസ്ടി സംബന്ധിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കുന്നതിന് ഒരു ഹെല്‍പ് ലൈനും ആരംഭിച്ചിട്ടുണ്ട്. ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യവസായ മേഖലയെ അറിയിക്കാന്‍ ബോധവല്‍ക്കരണ പരിപാടി ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും സിഐഐ പ്രസ്താവനയില്‍ അറിയിച്ചു.

Comments

comments

Categories: Business & Economy

Related Articles