ട്രക്കുകളുടെ വേസ്റ്റ് എനര്‍ജി റീസൈക്കിള്‍ ചെയ്യാം

ട്രക്കുകളുടെ വേസ്റ്റ് എനര്‍ജി റീസൈക്കിള്‍ ചെയ്യാം
സര്‍വീസ് വാഹനങ്ങളുടെ പാഴായിപ്പോകുന്ന ഊര്‍ജ്ജം 'പിടിച്ചെടുക്കുന്ന' പുതിയ 
സംവിധാനവുമായി ഗവേഷകര്‍

ടൊറന്റോ : സര്‍വീസ് വാഹനങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുന്നതിന് പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. വിവിധ കമ്പനികള്‍ക്കും സര്‍ക്കാരുകള്‍ക്കും പ്രതിവര്‍ഷം ഇന്ധനച്ചെലവിനത്തില്‍ വലിയ തുക ലാഭിക്കാന്‍ ഈ സംവിധാനം മതിയാകുമെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. ബസ്സുകള്‍, റഫ്രിജറേറ്റഡ് ഫുഡ് ഡെലിവറി ട്രക്കുകള്‍ തുടങ്ങിയ സര്‍വീസ് വാഹനങ്ങള്‍ വേഗം കുറയ്ക്കുമ്പോള്‍ പാഴാകുന്ന ഊര്‍ജ്ജം ‘പിടിച്ചെടുക്കുന്ന’ രീതിയാണ് ‘എനര്‍ജി’ ജേര്‍ണലില്‍ ഗവേഷകര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.വാഹനം പിന്നീട് നിര്‍ത്തിയിടുമ്പോഴോ എന്‍ജിന്‍ ഓഫ് ചെയ്യാതെ തത്ക്കാലം നിര്‍ത്തുമ്പോഴോ വാഹനത്തിലെ എയര്‍ കണ്ടീഷണിംഗ്, റഫ്രിജറേഷന്‍ ആവശ്യങ്ങള്‍ക്ക് പിടിച്ചെടുത്ത ഊര്‍ജ്ജം ഉപയോഗിക്കുന്ന രീതിയാണ് ജേര്‍ണലില്‍ വിശദീകരിച്ചിരിക്കുന്നത്. അതായത് ഈ സമയം ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കേണ്ട ആവശ്യം വരില്ല. എന്‍ജിന്‍ ഓഫ് ചെയ്യാതെ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ അഞ്ച് ശതമാനം ഊര്‍ജ്ജക്ഷമതയാണ് പാഴാക്കിക്കളയുന്നതെന്ന് സംഘത്തിലെ പ്രധാനിയായ കാനഡയിലെ വാട്ടര്‍ലൂ സര്‍വ്വകലാശാല പ്രൊഫസര്‍ അമീര്‍ ഖാജേപോര്‍ പറഞ്ഞു.വാഹനങ്ങള്‍ വേഗം കുറയ്ക്കുമ്പോള്‍ പാഴാക്കുന്ന ഊര്‍ജ്ജം രണ്ടാമതൊരു ബാറ്ററി സംവിധാനത്തില്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്. പിന്നീട് വാഹനം എന്‍ജിന്‍ ഓഫ് ചെയ്ത് നിര്‍ത്തിയിട്ടാലും രണ്ടാമത്തെ ബാറ്ററിയിലെ ഊര്‍ജ്ജം ഉപയോഗിച്ച് എസിയും റഫ്രിജറേഷനും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ സര്‍വീസ് വാഹനങ്ങളുടെ വിവിധ ഡ്രൈവിംഗ്, ബ്രേക്കിംഗ്, ഐഡ്‌ലിംഗ് രീതികള്‍ പരിശോധിച്ചിരുന്നു. വിവിധ കമ്പനികള്‍ക്കും സര്‍ക്കാരുകള്‍ക്കും തങ്ങളുടെ മുഴുവന്‍ വാഹനങ്ങളും എളുപ്പത്തില്‍ ക്ലീന്‍ എനര്‍ജിയിലേക്ക് മാറ്റാന്‍ കഴിയില്ലെന്നിരിക്കെ ഈ പുതിയ സംവിധാനം ഉപയോഗിക്കാമെന്ന് ഖാജേപോര്‍ നിര്‍ദ്ദേശിച്ചു.

Comments

comments

Categories: Auto