ജേക്കബ് തോമസ് ഐഎംജി ഡയറക്ടറായി ചുമതലയേറ്റു

ജേക്കബ് തോമസ് ഐഎംജി ഡയറക്ടറായി ചുമതലയേറ്റു

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് തലവന്‍ ജേക്കബ് തോമസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ഗവേണ്‍സിന്റെ ഡയറക്ടറായി ചുമതല ഏറ്റു.വിജിലന്‍സ് തലപ്പത്തു നിന്ന് തന്നെ മാറ്റിയതിനുള്ള കാരണം പിന്നീട് പറയുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ക്രമസമാധാനത്തിനു മാനേജ്‌മെന്റ് ഉണ്ടോ എന്നറിയില്ല. എന്നാലും ജനപക്ഷം എന്താണെന്നു താന്‍ ശ്രദ്ധിക്കണം. കേരളത്തിനു മാനേജ്‌മെന്റ് ആവശ്യമുണ്ട് എന്നതാണ് ജനങ്ങളുെട അഭിപ്രായം. ജനാഭിപ്രായം താന്‍ ശ്രദ്ധിക്കണം. ഇതുവരെ സഞ്ചരിക്കാത്ത വഴിയിലൂടെ നമുക്ക് സഞ്ചരിക്കാമല്ലോ എന്നും അദ്ദേഹം പറഞ്ഞു. അധികാര വികേന്ദ്രീകരണം നല്ല മാനേജ്‌മെന്റ് തത്ത്വമാണെന്നു വിദഗ്ധര്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: World
Tags: Jacob Thomas