കൈമാറുന്ന എക്കൗണ്ട് വിവരങ്ങള്‍ രഹസ്യമായിരിക്കണമെന്ന് സ്വിസ് ബാങ്കുകള്‍ ഇന്ത്യയോട്

കൈമാറുന്ന എക്കൗണ്ട് വിവരങ്ങള്‍ രഹസ്യമായിരിക്കണമെന്ന് സ്വിസ് ബാങ്കുകള്‍ ഇന്ത്യയോട്

ന്യൂഡെല്‍ഹി: ഓട്ടോമാറ്റിക്ക് എക്‌സ്‌ചേഞ്ച് വിന്‍ഡോയിലൂടെ ലഭ്യമാക്കുന്ന സ്വിസ് ബാങ്ക് എക്കൗണ്ട് വിവരങ്ങളുടെ രഹസ്യാത്മകത ഇന്ത്യ ഉറപ്പാക്കണമെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ ഡാറ്റ പങ്കുവെക്കുന്നത് നിര്‍ത്തുമെന്നും സ്വിറ്റ്‌സര്‍ലാന്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യ ഇതുവരെ സ്വീകരിച്ച ഡാറ്റ സംരക്ഷണ നടപടികളെക്കുറിച്ച് സ്വിറ്റ്‌സര്‍ലന്‍ഡും വിവിധ സ്വിസ് ബാങ്കുകളും നിരീക്ഷണം നടത്തും. ആഗോളതലത്തിലെ സാമ്പത്തിക കൂട്ടായ്കള്‍ ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ച് ഒഫ് ഇന്‍ഫൊര്‍മേഷന് (എഇഒഐ) വേണ്ടി ഒരു ചട്ടക്കൂട് രൂപപ്പെടുത്തിയെടുക്കണമെന്നും സ്വിറ്റ്‌സര്‍ലന്‍ഡ് ആഗ്രഹിക്കുന്നതു. ഇന്ത്യയുള്‍പ്പടെ 40ഓളം രാജ്യങ്ങളുമായി അവരുടെ പൗരന്‍മാരുടെ എക്കൗണ്ട് വിവരങ്ങള്‍ കൈമാറുന്നതിന് സ്വിസ് ഫെഡറല്‍ കൗണ്‍സില്‍ വെള്ളിയാഴ്ച അംഗീകാരം നല്‍കിയിരുന്നു. ഇതിന്‍പ്രകാരം 2018 മുതല്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ പണം നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറും. 2019 മുതലാണ് ഇത് ഇന്ത്യയ്ക്ക് ലഭിക്കുക. ഇന്ത്യയ്ടക്കം വിവരങ്ങള്‍ സ്വീകരിക്കുന്ന എല്ലാ രാജ്യങ്ങളും ഓട്ടോമാറ്റിക് സംവിധാനം വഴി കൈപ്പറ്റുന്ന വിവരങ്ങള്‍ സുരക്ഷിതമാക്കുന്നത് സംബന്ധിച്ച് ഉറപ്പു വരുത്തുമെന്ന് സ്വിസ് ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. സിംഗപ്പൂര്‍,ദുബായ്,ഹോങ്കോംഗ്, ലണ്ടന്‍, ന്യൂയോര്‍ക്ക് തുടങ്ങിയ പ്രധാന ആഗോള സാമ്പത്തിക കേന്ദ്രങ്ങളുമായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരിക്കുന്നത്. ഇന്ത്യക്കാരുടെ വിദേശത്തെ കള്ളപ്പണത്തില്‍ വലിയൊരു ഭാഗം സ്വിറ്റ്‌സര്‍ലാന്‍ഡിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിന്റെ ഭാഗമായി സ്വിസ് അധികൃതരുമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സജീവമായ കൂടിയാലോചനകള്‍ നടത്തിയിരുന്നു.”2019 മുതല്‍ കൈമാറ്റം ചെയ്യപ്പെടുന്ന ബാങ്ക് എക്കൗണ്‍ ഡാറ്റ പൗരന്‍മാരുടെ നികുതി തിട്ടപ്പെടുത്തുന്നതിന് മാത്രമേ ഉപയോഗിക്കൂവെന്ന് ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന ഡാറ്റകള്‍ ദുരുപയോഗം ചെയ്താല്‍ അവര്‍ക്ക് ഡാറ്റ പങ്കിടുന്നത് സ്വിറ്റ്‌സര്‍ലന്‍ഡ് നിര്‍ത്തും” അസോസിയേഷന്‍ ഓഫ് സ്വിസ് പ്രൈവറ്റ് ബാങ്ക്‌സിന്റെ മാനേജര്‍ ജാന്‍ ലാന്‍ഗ്ലോ പറയുന്നു. ഇന്ത്യയെ സംബന്ധിച്ച് തങ്ങള്‍ക്ക് പ്രത്യേകമായ ആശങ്കകള്‍ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Top Stories, World