ദുബായ് ലാന്‍ഡിലെ 2300 വീടുകള്‍ അല്‍ മസായ ഉടമകള്‍ക്ക് കൈമാറി

ദുബായ് ലാന്‍ഡിലെ 2300 വീടുകള്‍ അല്‍ മസായ ഉടമകള്‍ക്ക് കൈമാറി
മറ്റൊരു നിര്‍മാണ പദ്ധതിയായ ക്യു-ലൈനിന്റെ ആദ്യ പാദത്തിലെ യൂണിറ്റുകള്‍ വിറ്റുപോയി

ദുബായ്: ദുബായ്‌ലാന്‍ഡിലെ ക്യു-പോയ്ന്റ് പ്രൊജക്റ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെ 2300 വീടുകള്‍ ഉടമസ്ഥര്‍ക്ക് കൈമാറിയെന്ന് അല്‍ മസായ ഹോള്‍ഡിംഗ്‌സ് അറിയിച്ചു. മറ്റൊരു നിര്‍മാണ പദ്ധതിയായ ക്യു-ലൈനിന്റെ ആദ്യ പാദത്തിലെ യൂണിറ്റുകളെല്ലാം വിറ്റുപോയെന്നും കമ്പനി വ്യക്തമാക്കി.പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ 253 യൂണിറ്റുകളാണ് ഉണ്ടായിരുന്നത്. പദ്ധതിയുടെ നിര്‍മാണം അടുത്ത വര്‍ഷം ആദ്യം പൂര്‍ത്തിയാക്കുമെന്നും പത്രക്കുറിപ്പില്‍ കമ്പനി പറഞ്ഞു. ദുബായില്‍ അടുത്ത നിക്ഷേപം നടത്താനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും ദുബായ് ലാന്‍ഡില്‍ നിക്ഷേപം നടത്താനാണ് കൂടുതല്‍ താല്‍പ്പര്യമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.ക്യു-പോയ്ന്റ് വിജയകരമായി പൂര്‍ത്തിയാക്കിയത് ഇന്റഗ്രേറ്റഡ് സീരീസ് പ്രൊജക്റ്റുകള്‍ തുടങ്ങാന്‍ പ്രോത്സാഹനമായതായി കമ്പനി അറിയിച്ചു. ക്യു- ലൈന്‍, ക്യു-സോണ്‍ പ്രൊജക്റ്റില്‍ മൊത്തം 5000 റസിഡന്‍ഷ്യല്‍ യൂണിറ്റുകളാണുള്ളത്. അഫോര്‍ഡബിള്‍ യൂണിറ്റുകളാണ് ഇവ. ക്യു-ലൈനില്‍ നാല് റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലായി സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകളും, ഒന്നും രണ്ടും കിടപ്പുമുറികളുള്ള അപ്പാര്‍ട്ട്‌മെന്റുകളുമാണുള്ളത്.ക്യു പോയ്ന്റ് പ്രൊജക്റ്റിന്റെ വിജയമാണ് ദുബായ് ലാന്‍ഡില്‍ ക്യു ലൈന്‍ പ്രൊജക്റ്റ് തുടങ്ങാന്‍ കാരണമായതെന്ന് ഗ്രൂപ്പിന്റെ സിഇഒ ഇബ്രഹിം അല്‍ സൊബാഖ് പറഞ്ഞു. യുഎഇ പൗരന്‍മാരേയും വിദേശ നിക്ഷേപകരേയും ആകര്‍ഷിക്കാന്‍ പദ്ധതിക്ക് സാധിച്ചെന്നും അദ്ദേഹം.

Comments

comments

Categories: Business & Economy