കേരള ജിഎസ്ടി ബില്‍ ഓര്‍ഡിനന്‍സായി ഇറക്കാന്‍ ശുപാര്‍ശ ചെയ്തു

കേരള ജിഎസ്ടി ബില്‍ ഓര്‍ഡിനന്‍സായി ഇറക്കാന്‍ ശുപാര്‍ശ ചെയ്തു
സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതി

തിരുവനന്തപുരം: കേരളാ ചരക്കുസേവന നികുതി ബില്‍ 2017 ഓര്‍ഡിനന്‍സായി ഇറക്കാന്‍ സംസ്ഥാന മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ജൂലൈ 1 മുതല്‍ ചരക്കു സേവന നികുതി രാജ്യവ്യാപകമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. ഇതിനായി ഭരണഘടന ഭേദഗതി ചെയ്തുകൊണ്ടുളള ബില്‍ 2016 ഓഗസ്റ്റില്‍ രാജ്യസഭയും ലോകസഭയും പാസാക്കിയിരുന്നു. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യവും പഠിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി ഹേമ അധ്യക്ഷയായി മൂന്നംഗ സമിതിയെ നിയമിക്കാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രശസ്ത നടി ശാരദ, റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥ കെവി വത്സലകുമാരി എന്നിവരാണ് അംഗങ്ങള്‍. മലയാള സിനിമാ മേഖലയില്‍ പുതുതായി രൂപംകൊണ്ട സ്ത്രീ കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയതിന്റെയും കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെയും പശ്ചാചാത്തലത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന് തുറമുഖ വകുപ്പിന്റെ അധിക ചുമതല നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ആശ തോമസിനെ റോഡ്‌സ് & ബ്രിഡ്ജസ് എംഡിയായി നിയമിക്കും. ബിജു പ്രഭാകറിനെ പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിക്കാനും ടൂറിസം ഡയറക്റ്റര്‍ ബാലകിരണിനെ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ് (കിയാല്‍) എംഡിയായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. ടൂറിസം ഡയറക്റ്ററുടെ ചുമതല ബാലകിരണ്‍ തുടര്‍ന്നും വഹിക്കും.പ്രശസ്ത സാമ്പത്തിക കാര്യ വിദഗ്ധനായിരുന്ന അന്തരിച്ച ഐഎസ് ഗുലാത്തിയുടെ വീട് പുതുക്കി പണിയുന്നതിനും സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനും 25 ലക്ഷം രൂപ അനുവദിക്കും

Comments

comments

Categories: Top Stories, World