ഹോണര്‍ ഒന്നാമത്തെ ഓണ്‍ലൈന്‍ ബ്രാന്‍ഡായെന്ന് ഹ്യുവായ്

ഹോണര്‍ ഒന്നാമത്തെ ഓണ്‍ലൈന്‍ ബ്രാന്‍ഡായെന്ന് ഹ്യുവായ്

ന്യൂഡെല്‍ഹി: ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിനെ മറികടന്ന് ആഗോള വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്ത് എത്തിയതായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഹ്യുവായ് അവകാശപ്പെട്ടു. ഡിസംബറിലെ വില്‍പ്പനുടെ അളവില്‍ ഹ്യുവായ് ആപ്പിളിനെ മറികടന്നതായി ഹ്യുവായ് ഇന്ത്യയുടെ ഡയറക്റ്റര്‍ ഫോര്‍ പ്രൊഡക്റ്റ് സെന്റര്‍ അല്ലെന്‍ വാങ് പറയുന്നു. നമ്പര്‍ വണ്‍ ഓണ്‍ലൈന്‍ ബ്രാന്‍ഡായി ഹ്യുവായിയുടെ ഹോണര്‍ മാറിയിട്ടുണ്ടെന്നും അല്ലെന്‍ വാങ് പറയുന്നു.
2016 ഡിസംബറില്‍ മൊത്തം ഫോണ്‍ വില്‍പ്പനയുടെ 13.2 ശതമാനം സ്വന്തമാക്കാന്‍ ഹ്യുവായ്ക്ക് സാധിച്ചിട്ടുണ്ട്. ആപ്പിളിന് ഇക്കാലയളവില്‍ വില്‍പ്പനയുടെ 12 ശതമാനം മാത്രമാണ് സ്വന്തമാക്കാനായതെന്നും ഹ്യുവായ് ചൂണ്ടിക്കാണിക്കുന്നു. 139 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകളാണ് കഴിഞ്ഞവര്‍ഷം ഹ്യുവായ് കയറ്റി അയച്ചിട്ടുള്ളത്. കൊറിയന്‍ കമ്പനിയായ സാംസംഗാണ് സ്മാര്‍ട്ട് വില്‍പ്പനയുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്. ചില വിപണികളില്‍ സാംസംഗിനെയും മറികടന്നതാണ് ഹ്യുവായ് അവകാശപ്പെടുന്നത്.ഇന്ത്യയുള്‍പ്പടെ 74 രാജ്യങ്ങളിലാണ് ഹ്യുവായ് ഫോണുകള്‍ വില്‍ക്കുന്നത്.

Comments

comments

Categories: Tech