പുതിയ യാത്രാനുഭവം പകരാന്‍ യമഹയുടെ സ്റ്റാര്‍ വെഞ്ച്വര്‍ ക്രൂസര്‍

പുതിയ യാത്രാനുഭവം പകരാന്‍ യമഹയുടെ സ്റ്റാര്‍ വെഞ്ച്വര്‍ ക്രൂസര്‍
ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുന്ന കാര്യം യമഹ വ്യക്തമാക്കിയില്ല

ന്യൂ ഡെല്‍ഹി : യുവാക്കളുടെ ആവേശം വാനോളമുയര്‍ത്തി യമഹ തങ്ങളുടെ സ്റ്റാര്‍ വെഞ്ച്വര്‍ അമേരിക്കന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ ഈ സ്‌പോര്‍ട്‌സ് ടൂറര്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുന്ന കാര്യം യമഹ വ്യക്തമാക്കിയിട്ടില്ല. ജാപ്പനീസ് കമ്പനി ഇന്ത്യന്‍ യുവാക്കളെ നിരാശപ്പെടുത്തില്ലെന്നാണ് വിശ്വാസം. 24,999-26,999 ഡോളറാണ് അമേരിക്കയില്‍ ഈ കരുത്തന്റെ വില. ഏകദേശം 16.08 ലക്ഷം ഇന്ത്യന്‍ രൂപ. ‘ട്രാന്‍സ്‌കോണ്ടിനെന്റല്‍’ ലക്ഷ്വറി ടൂറര്‍ സെഗ്‌മെന്റിലാണ് ഈ പുതിയ ക്രൂസ് മോട്ടോര്‍സൈക്കിളിന് സ്ഥാനം നല്‍കിയിരിക്കുന്നത്. എക്‌സ്‌വി1900 മിഡ്‌നൈറ്റ് സ്റ്റാര്‍ ഫ്രെയിമിലാണ് നിര്‍മ്മിച്ചത്.സ്‌പോര്‍ട്‌സ് ടൂറര്‍ മോട്ടോര്‍സൈക്കിളാണ് യമഹ സ്റ്റാര്‍ വെഞ്ച്വര്‍. മുന്‍വശത്തെ 7 ഇഞ്ച് എല്‍സിഡി ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഹാന്‍ഡില്‍ ബാറിലെ കണ്‍ട്രോള്‍ വഴി റൈഡര്‍ക്ക് പ്രവര്‍ത്തിപ്പിക്കാം. വോയ്‌സ് അസ്സിസ്റ്റ്, 2 സ്പീക്കറുകള്‍ എന്നീ സവിശേഷതകള്‍ കൂടാതെ വോയ്‌സ് ടെക്‌സ്റ്റ്, നാവിഗേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി ബ്ലൂടൂത്ത് വഴി ഫോണ്‍ കണക്റ്റ് ചെയ്യുകയുമാകാം. യുഎസ്ബി കണക്റ്റിവിറ്റി സാധ്യമാകുന്നതിനാല്‍ ദീര്‍ഘദൂര യാത്രയില്‍ സ്മാര്‍ട്ട്‌ഫോണിന്റെ ചാര്‍ജ് തീരുമെന്ന ആശങ്ക വേണ്ട. സംഗീതം ആസ്വദിക്കുന്നതിന് ഓപ്ഷണലായി ഡുവല്‍ സോണ്‍ ഓഡിയോ പാക്കേജ് ലഭ്യമാണ്.നാല് എല്‍ഇഡികള്‍ ഉള്‍പ്പെടുന്ന ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍, ഇലക്ട്രോണിക്കലി അഡ്ജസ്റ്റബിള്‍ വിന്‍ഡ് സ്‌ക്രീന്‍, ഫോഗ് ലാമ്പുകള്‍, ജിപിഎസ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നീ സവിശേഷതകളും ആകര്‍ഷകങ്ങളാണ്. ഹീറ്റഡ് സീറ്റുകളും ഗ്രിപ്പുകളും എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, വ്യത്യസ്ത റൈഡിംഗ് മോഡുകള്‍, റൈഡ്-ബൈ-വയര്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.1,854 സിസി, എയര്‍ കൂള്‍ഡ്, 4 വാല്‍വ്, വി ട്വിന്‍ എന്‍ജിനാണ് 2018 യമഹ സ്റ്റാര്‍ വെഞ്ച്വറിന് കരുത്ത് പകരുന്നത്. കരുത്ത് എത്രയെന്ന് കമ്പനി വെളിപ്പെടുത്തിയില്ല. എന്നാല്‍ 170 എന്‍എം ആണ് ടോര്‍ക്ക്. പുതിയ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്.

Comments

comments

Categories: Auto