പഴയ ദുബായ് നവീകരിക്കുന്നതിനുള്ള പദ്ധതിയുമായി വസല്‍

പഴയ ദുബായ് നവീകരിക്കുന്നതിനുള്ള പദ്ധതിയുമായി വസല്‍
ഉം ഹുറൈറില്‍ നിര്‍മിക്കുന്ന വസല്‍ ടോപസില്‍ 90 റസിഡന്‍ഷ്യല്‍ യൂണിറ്റുകളുണ്ടാകും

ദുബായ്: ദുബായ് നഗരത്തിന്റെ പഴയ ഭാഗത്തെ നവീകരിക്കുന്നതിന്റെ ഭാഗമായി ഉം ഹുറൈറിയില്‍ പുതിയ പദ്ധതി നിര്‍മിക്കുമെന്ന് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വസല്‍ പ്രോപ്പര്‍ട്ടീസ് അറിയിച്ചു. വസല്‍ ടോപസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ വാടകയ്ക്ക് കൊടുക്കുന്നതിനുള്ള 90 പുതിയ റസിഡന്‍ഷ്യല്‍ യൂണിറ്റുകളാണ് ഉണ്ടാവുക. ഒന്നു മുതല്‍ മൂന്ന് വരെ ബെഡ്‌റൂമുകളായിരിക്കും അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടാവുകയെന്ന് കമ്പനിപത്രക്കുറിപ്പില്‍ പറഞ്ഞു.വാടകയ്ക്ക് നല്‍കുന്ന അപ്പാര്‍ട്ട്‌മെന്റുകളുടെ ഡിമാന്‍ഡ് ഉയര്‍ന്നതായതിനാല്‍ ഉം ഹുറൈര്‍ മേഖലയിലെ വളരെ പ്രധാനപ്പെട്ട നിര്‍മാണമാണ് വസല്‍ ടോപസെന്നും കമ്പനി വ്യക്തമാക്കി. നീന്തല്‍ കുളം, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ജിമ്മുകള്‍, താമസക്കാര്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് സൗകര്യം, താഴത്തെ നിലയില്‍ ഷോപ്പുകള്‍ എന്നിവ പദ്ധതിയിലുണ്ടാകും. ദുബായിലെ പഴയ ഭാഗങ്ങളെ നവീകരിക്കുന്നതിനുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്നും വസല്‍ പറഞ്ഞു.പുതിയ ദുബായ്ക്കും പഴയ ദുബായ്ക്കും ഇടയില്‍ കിടക്കുന്നതിനാല്‍ ഈ പ്രദേശം നഗരത്തിന്റെ പ്രധാന ഭാഗമാണെന്നും മേഖലയില്‍ നിലവാരമുള്ള വീടുകള്‍ക്കായുള്ള ഡിമാന്‍ഡ് വര്‍ധിക്കുന്നതിനാല്‍ അതിന് പരിഹാരം കാണാന്‍ വസല്‍ ടോപസിന് സാധിക്കുമെന്നും വസല്‍ പ്രോപ്പര്‍ട്ടീസിന്റെ ചീഫ് പ്രാപ്പര്‍ട്ടി മാനേജ്‌മെന്റ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഓഫീസറായ സൈനബ് മൊഹമ്മെദ് പറഞ്ഞു. റസിഡന്‍ഷ്യല്‍ സ്‌പേയ്‌സും സേവനങ്ങളും സൗകര്യങ്ങളും വര്‍ധിപ്പിക്കാനും പദ്ധതിക്ക് സാധിക്കും.കരാമ, ബുര്‍ ദുബായ്, ട്രേഡ് സെന്റര്‍, ദെയ്‌റ എന്നിവയ്ക്ക് സമീപമാണ് ഉം ഹുറൈര്‍. വസല്‍ അസ്സറ്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ സഹസ്ഥാപനമായ വസല്‍ പ്രോപ്പര്‍ട്ടിക്ക് ദുബായിയിലെ റസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികളുടെ ചുമതലയാണുള്ളത്.

Comments

comments

Categories: Business & Economy