ടെഹ്‌റാന്‍ ആക്രമണം: മുഖ്യസൂത്രധാരന്‍ കൊല്ലപ്പെട്ടു

ടെഹ്‌റാന്‍ ആക്രമണം: മുഖ്യസൂത്രധാരന്‍ കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: 17 പേരുടെ മരണത്തിനിടയാക്കിയ ടെഹ്‌റാനിലെ ഇരട്ട ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്നു കരുതപ്പെടുന്നയാളെ ഇറാനിലെ സുരക്ഷാ സേന കൊലപ്പെടുത്തിയതായി ഞായറാഴ്ച ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ശനിയാഴ്ച രാത്രി സംപ്രേക്ഷണം ചെയ്ത ടിവി പരിപാടിയില്‍ ഇറാന്റെ ആഭ്യന്തരമന്ത്രി മഹ്മൂദ് അലാവിയാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെ കൊലപ്പെടുത്തിയതായി അറിയിച്ചത്. ആക്രമണത്തിനു ശേഷം അക്രമി രാജ്യം വിട്ടു. എന്നാല്‍ അയല്‍രാജ്യത്തിലെ രഹസ്യപൊലീസുമായി ചേര്‍ന്നാണ് അക്രമിയെ വകവരുത്തിയത്. ഏത് രാജ്യത്തുവച്ചാണു കൃത്യം നിര്‍വഹിച്ചതെന്നോ അക്രമിയുടെ വിശദവിവരങ്ങള്‍ നല്‍കാനോ മന്ത്രി തയാറായില്ല.ഇറാന്‍ പാര്‍ലമെന്റ് സമുച്ചയത്തിലും പരമോന്നത നേതാവ് അയത്തൊള്ള ഖമേനിയുടെ സ്മാരകമണ്ഡപത്തിലുമാണു കഴിഞ്ഞയാഴ്ച ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച അല്‍ബോര്‍സ് പ്രവിശ്യയില്‍നിന്നും എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ആക്രമണവുമായി ബന്ധപ്പെട്ടു പിടിയിലാകുന്നവരുടെ എണ്ണം 50 പിന്നിട്ടു.

Comments

comments

Categories: World