ദുബായിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നത് ബുര്‍ജ് ഖലീഫയും ദുബായ് ഫൗണ്ടെയ്‌നും

ദുബായിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നത് ബുര്‍ജ് ഖലീഫയും ദുബായ് ഫൗണ്ടെയ്‌നും
വിനോദസഞ്ചാരികളില്‍ 70 ശതമാനവും കൂടുതല്‍ നാള്‍ ദുബിയില്‍ തങ്ങാന്‍ 
ആഗ്രഹിക്കുന്നുണ്ടെന്ന് സര്‍വേ ഫലം

ദുബായ്: ദുബായിലേക്ക് അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നത് ബുര്‍ജ് ഖലീഫയും ദുബായ് ഫൗണ്ടെയ്‌നുമാണെന്ന് പുതിയ സര്‍വേ ഫലം. 1200 പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് അറേബ്യന്‍ ഫാല്‍കണ്‍ ഹോളിഡേയ്‌സാണ് സര്‍വേ തയാറാക്കിയത്. ഇതില്‍ 70 ശതമാനം വിനോദസഞ്ചാരികളും ആഗ്രഹിക്കുന്നത് ദുബായില്‍ കൂടുതല്‍ നാള്‍ താമസിച്ച് കൂടുതല്‍ സ്ഥലങ്ങള്‍ കാണാനാണെന്നും സര്‍വേയില്‍ പറയുന്നു.ദുബായിലെ ഷോപ്പിംഗ് മാള്‍, ദുബായ് അക്വേറിയം, അണ്ടര്‍വാട്ടര്‍ സൂ, പാം, ദുബായ് റെസ്റ്റോറന്റ് എന്നിവയും വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടു. ഫാമിലിയുമായി യാത്ര പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിലും ദുബായ് ആദ്യസ്ഥാനത്താണ്.ദുബായ് ഗാര്‍ഡന്‍ ഗ്ലോ, ജുമൈറ ബീച്ച്, ജുമൈറ മോസ്‌ക്, ഡെസേര്‍ട്ട് സവാരി, ബുര്‍ജ് അല്‍ അറബ്, വാട്ടര്‍പാര്‍ക്കുകള്‍, ദുബായ് പാര്‍ക്കുകള്‍, റിസോര്‍ട്ടുകള്‍, ഗ്ലോബല്‍ വില്ലേജ് എന്നിവയും പ്രിയപ്പെട്ടവയുടെ പട്ടികയിലാണ്. കൂടുതല്‍ നാള്‍ ദുബായില്‍ തങ്ങാന്‍ ടൂറിസ്റ്റുകള്‍ക്കുള്ള താല്‍പര്യം വര്‍ധിച്ചിട്ടുണ്ടെന്ന് സര്‍വേയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ടൂറിസ്റ്റുകളില്‍ 50 ശതമാനം പേരും നാല് മുതല്‍ ഏഴ് ദിവസങ്ങളാണ് ദുബായില്‍ തങ്ങുന്നത്. 23 ശതമാനം പേര്‍ രണ്ട് ആഴ്ച വരെയും 8.5 ശതമാനം വരുന്ന അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ രണ്ട് ആഴ്ചയില്‍ കൂടുതലും ദുബായില്‍ താമസിക്കുന്നുണ്ട്.

Comments

comments

Categories: Business & Economy, World