‘ഏതു സംസ്ഥാനം എതിര്‍ത്താലും കശാപ്പ് നിയന്ത്രണം നടപ്പാക്കും’

‘ഏതു സംസ്ഥാനം എതിര്‍ത്താലും കശാപ്പ് നിയന്ത്രണം നടപ്പാക്കും’

ആലപ്പുഴ: കന്നുകാലികളെ കശാപ്പിനായി കാലി ചന്തകളില്‍ വില്‍ക്കുന്നത് നിര്‍ത്തലാക്കികൊണ്ടുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര ശുചിത്വ, കുടിവെള്ള വിതരണ വകുപ്പ് സഹമന്ത്രി രമേശ് ചന്തപ്പ ജിഗാജിനാഗി. കേരളമല്ല ഏതു സംസ്ഥാനം എതിര്‍ത്താലും നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും പശു ഞങ്ങളുടെ ദൈവമാണെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴയില്‍ എത്തിയതായിരുന്നു കേന്ദ്രമന്ത്രി.കഴിഞ്ഞ മാസം അവസാനമാണ് കശാപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയത്. ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം നടത്താന്‍ ഒരു ഭരണകൂടത്തിനും അധികാരമില്ലെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതിനെതിരെ ഉയര്‍ന്നിട്ടുള്ളത്. കേരളത്തിലും പ്രതിഷേധത്തിന്റെ അലയടികള്‍ ശക്തമായിരുന്നു. കശാപ്പ് നിയന്ത്രണ മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര തയാറായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

Comments

comments

Categories: Top Stories, World

Related Articles