ബിര്‍സ മുണ്ഡയെന്ന  അപൂര്‍വത

ബിര്‍സ മുണ്ഡയെന്ന  അപൂര്‍വത

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലം ത്യാഗങ്ങളുടെയും യാതനകളുടെയും നിശ്ചയദാര്‍ഢ്യത്തിന്റേതുമൊക്കെയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മഹനീയ വ്യക്തിത്വങ്ങള്‍ ചരിത്രത്തിലെ മായാത്ത മുഖങ്ങളായി നിലകൊള്ളുന്നു. അവരിലൊരാളാണ് ബിര്‍സ മുണ്ഡ. 1875ല്‍ റാഞ്ചിയിലെ ഒരു ആദിവാസി കുടുംബത്തിലാണ് ബിര്‍സ മുണ്ഡ ജനിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരായ ആദിവാസി പ്രക്ഷോഭം (ഉല്‍ഗുലാന്‍) നയിച്ചത് ബിര്‍സ മുണ്ഡയായിരുന്നു. അതിന് രാജ്യം അദ്ദേഹത്തെ വേണ്ടവിധം ആദരിക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലെ ഛായാചിത്രങ്ങളുടെ കൂട്ടത്തില്‍ മുണ്ഡയുടെ ചിത്രവും ഇടംപിടിച്ചിട്ടുണ്ട്. ബിര്‍സ മുണ്ഡെയുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനുവേണ്ടി പല സ്ഥാപനങ്ങള്‍ക്കും അദ്ദേഹത്തിന്റെ പേരും നല്‍കപ്പെട്ടു. ബിര്‍സ അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി, ബിര്‍സ മുണ്ഡ അത്‌ലറ്റിക് സ്റ്റേഡിയം, ബിര്‍സ മുണ്ഡ വിമാനത്താവളം എന്നിങ്ങനെ പോകുന്നു അവയുടെ പട്ടിക. വിഖ്യാത എഴുത്തുകാരി മഹാശ്വേത ദേവിയുടെ ആരണ്യേ അധികാര്‍ എന്ന നോവലിലെ കേന്ദ്ര കഥാപാത്രമായതും ബിര്‍സ മുണ്ഡ തന്നെ.

Comments

comments

Categories: World
Tags: birsa munda