ദുബായില്‍ പുതിയ റീട്ടെയ്ല്‍, റസിഡന്‍ഷ്യല്‍ പദ്ധതിയുമായി വിന്‍സിറ്റോര്‍

ദുബായില്‍ പുതിയ റീട്ടെയ്ല്‍, റസിഡന്‍ഷ്യല്‍ പദ്ധതിയുമായി വിന്‍സിറ്റോര്‍
കമ്പനിയുടെ രണ്ടാമത്തെ ദുബായ് പ്രൊജക്റ്റില്‍ 216 അപ്പാര്‍ട്ട്‌മെന്റുകളും 30 ബുട്ടിക് 
റീട്ടെയ്ല്‍ ഓട്ട്‌ലെറ്റുകളുമുണ്ടാകും

ദുബായ്: 2016 ല്‍ പ്രവര്‍ത്തനം ആരംഭിച്ച വിന്‍സിറ്റോര്‍ പലാസിയോ വിജയം നേടിയതിന് പിന്നാലെ ദുബായില്‍ രണ്ടാമത്തെ പദ്ധതി പ്രഖ്യാപിച്ച് വിന്‍സിറ്റോര്‍ റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്‌മെന്റ്. വിന്‍സിറ്റോര്‍ ബൊളിവാര്‍ഡ് എന്നാണ് പുതിയ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.അല്‍ ബര്‍ഷ സൗത്തിലെ അര്‍ജാനിലാണ് പുതിയ പദ്ധതി വരുന്നത്. 1,73,337 സ്‌ക്വയര്‍ ഫീറ്റില്‍ വ്യാപിപ്പിച്ച് കിടക്കുന്ന വിന്‍സിറ്റോര്‍ ബൊളിവാര്‍ഡില്‍ വണ്‍ ബെഡ്‌റൂം യൂണിറ്റുകളും സ്റ്റുഡിയൊ യൂണിറ്റുകളും ഉള്‍പ്പടെ 216 അപ്പാര്‍ട്ട്‌മെന്റുകളുണ്ടാകും. 30 ബുട്ടിക് റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളും പദ്ധതിയിലുണ്ടാകും. 2019 ഏപ്രിലില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിര്‍മാതാക്കള്‍ പത്രക്കുറിപ്പിലൂടെ പറഞ്ഞു.

നീന്തല്‍ കുളങ്ങള്‍, ലൈബ്രറി, ജിംനേഷ്യം, പോഡിയം ഗാര്‍ഡനുകള്‍ എന്നിവ നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 555,000 ദിര്‍ഹം മുതലാണ് സ്റ്റുഡിയൊ അപ്പാര്‍ട്ട്‌മെന്റിന് വില നിശ്ചയിച്ചിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.നിലവാരമുള്ള താമസസ്ഥലങ്ങള്‍ക്കാണ് പ്രോപ്പര്‍ട്ടി വാങ്ങുന്നവര്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും ഇത് അത്തരത്തിലുള്ള പ്രോപ്പര്‍ട്ടി ആയിരിക്കുമെന്നും വിന്‍സിറ്റോര്‍ റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്‌മെന്റിന്റെ മാനേജിംഗ് ഡയറക്റ്റര്‍ വിജയ് ജോഷി പറഞ്ഞു.

Comments

comments

Categories: Business & Economy