ഈ വര്‍ഷം ശമ്പളം വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ യുഎഇയിലെ ജീവനക്കാര്‍

ഈ വര്‍ഷം ശമ്പളം വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ യുഎഇയിലെ ജീവനക്കാര്‍
2017ല്‍ ജീവിത ചെലവില്‍ വര്‍ധനവുണ്ടാകുമെന്നാണ് 71 ശതമാനം പേരും വിശ്വസിക്കുന്നതെന്ന് 
സര്‍വേ ഫലം

അബുദാബി: ഈ വര്‍ഷം ശമ്പള വര്‍ധനയുണ്ടാകുമെന്ന് യുഎഇയില്‍ ജോലിചെയ്യുന്ന പകുതില്‍ അധികം പേരും പ്രതീക്ഷിക്കുന്നുണ്ടെന്ന് പുതിയ സര്‍വേ ഫലം. കഴിഞ്ഞ വര്‍ഷം മൂന്നില്‍ ഒന്ന് ജീവനക്കാര്‍ക്കാണ് ശമ്പള വര്‍ധനവുണ്ടായത്. ബോയ്ട് ഡോട്ട് കോമും യുഗോവും ചേര്‍ന്ന് നടത്തിയ 2017 ബോയ്ട് ഡോട്ട് കോം മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക സാലറി സര്‍വേയിലാണ് ഇത് പറയുന്നത്.എന്നാല്‍ 48 ശതമാനം പേര്‍ക്കും 2016 ല്‍ ശമ്പളത്തില്‍ വര്‍ധനവുണ്ടായില്ലെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു. ശമ്പളം വര്‍ധിച്ചവരില്‍ 49 ശതമാനം പേരും വര്‍ധനവില്‍ സന്തുഷ്ടരാണ്. ഈ വര്‍ഷം ശമ്പളം വര്‍ധിക്കുമെന്ന് 52 ശതമാനം പേരാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ശമ്പളത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ടെന്ന് വിശ്വസിക്കുന്നവര്‍ 44 ശതമാനം പേരാണ്. എന്നാല്‍ ഇപ്പോഴുള്ള നില തന്നെ തുടരുമെന്നാണ് 24 ശതമാനം പേരുടെ അഭിപ്രായം.

അടുത്ത 12 മാസത്തിനുള്ളില്‍ ജോലിചെയ്യുന്ന അതേ വ്യവസായത്തില്‍ തന്നെ ഇതിലും നല്ല ജോലി നോക്കാന്‍ 55 ശതമാനം പേരാണ് പദ്ധതിയിടുന്നത്. മിഡില്‍ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളില്‍ മികച്ച ജോലിക്കായി 15 ശതമാനം പേരും ആഗ്രഹിക്കുന്നുണ്ട്.യുഎഇയിലെ ജീവിത ചെലവ് 6-10 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് 19 ശതമാനം പേരും വ്യക്തമാക്കി. വീട്ട് വാടക, ഫുഡ് ആന്‍ഡ് ബിവറേജ്, അവശ്യവസ്തുക്കള്‍ എന്നിവയ്ക്കാണ് പ്രധാനമായും വില ഉയര്‍ന്നിരിക്കുന്നത്. ഈ വര്‍ഷത്തെ ജീവിത ചെലവില്‍ വര്‍ധനവുണ്ടാകുമെന്നാണ് 71 ശതമാനം പേരും വിശ്വസിക്കുന്നത്. സാലറിയുടെ നിശ്ചിത ഭാഗം സേവ് ചെയ്യാന്‍ 64 ശതമാനം പേര്‍ക്കും സാധിക്കുന്നുണ്ട്. 63 ശതമാനം പേര്‍ സ്വന്തം രാജ്യത്തേക്ക് പണം അയച്ചുകൊടുക്കുന്നുണ്ടെന്നും സര്‍വേയില്‍ വ്യക്തമാക്കി.

Comments

comments

Categories: World