കുടുങ്ങിയത് ചൊവ്വയിലാണെങ്കിലും ഇന്ത്യാക്കാരനെങ്കില്‍ രക്ഷിച്ചിരിക്കും: സുഷമ സ്വരാജ്

കുടുങ്ങിയത് ചൊവ്വയിലാണെങ്കിലും ഇന്ത്യാക്കാരനെങ്കില്‍ രക്ഷിച്ചിരിക്കും: സുഷമ സ്വരാജ്

ന്യൂഡല്‍ഹി: വിദേശത്തുള്ള ഇന്ത്യക്കാര്‍ അടിയന്തര സഹായം തേടി ട്വിറ്ററില്‍ സന്ദേശം അയച്ചാല്‍ ഉടന്‍ പ്രതികരിക്കുന്ന സ്വഭാവം വിദേശകാര്യമന്ത്രി സുഷമ സ്വരാജിനുണ്ട്. സുഷമയുടെ ഈയൊരു സ്വഭാവ സവിശേഷത ഏവര്‍ക്കും അറിയുന്നതുമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ മാത്രമല്ല, പരിഹാസ രൂപേണയുള്ള ചോദ്യങ്ങള്‍ക്കു തക്ക മറുപടി നല്‍കാനും അറിയാമെന്നു തെളിയിച്ചിരിക്കുകയാണു മന്ത്രി.ഇന്നലെ ചിക്കാഗോ സ്വദേശിയെന്നു ട്വിറ്ററില്‍ വിലാസം നല്‍കിയിരിക്കുന്ന കരണ്‍ സെയ്‌നിയുടെ ചോദ്യത്തിനു സുഷമ നല്‍കിയ മറുപടിയിലാണു ചൊവ്വാ ഗ്രഹത്തിലാണെങ്കിലും ഇന്ത്യാക്കാരനെങ്കില്‍ രക്ഷിച്ചിരിക്കുമെന്നു സുഷമ മറുപടി നല്‍കിയത്. ഇത് നവമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.’ ഞാന്‍ ചൊവ്വയില്‍ കുടുങ്ങിയിരിക്കുകയാണ്. ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ വാഹനമായ മംഗള്‍യാന്‍-1 വഴി (987 ദിവസങ്ങള്‍ക്കു മുന്‍പ്) അയച്ച ഭക്ഷണങ്ങള്‍ തീര്‍ന്നു കൊണ്ടിരിക്കുന്നു. ഇനി എപ്പോഴാണ് ഐഎസ്ആര്‍ഒ മംഗള്‍യാന്‍-11 ബഹിരാകാശത്തേയ്ക്ക് അയക്കുന്നത്’ ഇതായിരുന്നു ചോദ്യം. കരണ്‍ ഐഎസ്ആര്‍ഒയെ ട്വീറ്റില്‍ ടാഗ് ചെയ്യുകയും ചെയ്തു.ഇതിനുള്ള സുഷമയുടെ മറുപടിയാണ് വൈറലായത്. ട്വിറ്ററില്‍ സുഷമയുടെ മറുപടിക്ക് നിമിഷ നേരം കൊണ്ട് ആയിരക്കണക്കിന് റീ ട്വീറ്റുകളും ലൈക്കുകളും ലഭിച്ചു.

Comments

comments

Categories: World