മഹീന്ദ്ര ട്രക്ക് യൂണിറ്റിനെ വിനോദ് സഹായ് നയിക്കും

മഹീന്ദ്ര ട്രക്ക് യൂണിറ്റിനെ വിനോദ് സഹായ് നയിക്കും
വിനോദ് സഹായ് മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന്റെ പുതിയ സിഇഒ

മുംബൈ : ടാറ്റ മോട്ടോഴ്‌സ് മുന്‍ ഉദ്യോഗസ്ഥന്‍ വിനോദ് സഹായ് മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന് നേതൃത്വം നല്‍കും. വിനോദ് സഹായ് ആണ് പുതിയ സിഇഒ. ഇതുള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ വലിയ അഴിച്ചുപണിയാണ് മഹീന്ദ്ര ഗ്രൂപ്പ് നടത്തിയിരിക്കുന്നത്.2015 ജൂണില്‍ മഹീന്ദ്രയില്‍ ചേര്‍ന്ന വിനോദ് സഹായ് മീഡിയം ആന്‍ഡ് ഹെവി ഡ്യൂട്ടി ട്രക്ക് വിപണിയില്‍ മഹീന്ദ്രയുടെ വിഹിതം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. ടാറ്റ മോട്ടോഴ്‌സിന് ഇത് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. മഹീന്ദ്രയില്‍ ചേര്‍ന്ന ശേഷം രാജേഷ് ജെജുരികര്‍ നേതൃത്വം നല്‍കുന്ന ഇരുചക്ര വാഹന ഡിവിഷന്‍ പുന:സംഘടിപ്പിക്കുന്നതിലും വിനോദ് സഹായ് പ്രധാന പങ്ക് വഹിച്ചു.മഹീന്ദ്ര ടൂ വീലേഴ്‌സില്‍ വിനോദ് സഹായിക്കു പകരം നിലവില്‍ മഹീന്ദ്ര റീട്ടെയ്ല്‍ സിഇഒ ആയ പ്രകാശ് വാകങ്കറെയാണ് നിയമിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ ഫാം എക്യുപ്‌മെന്റ് വിഭാഗം മേധാവി ഹരീഷ് ചവാനെ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് സിഒഒ ആയി നിയമിച്ചു. മഹീന്ദ്ര വെഹിക്ക്ള്‍ മാനുഫാക്ച്ചറേഴ്‌സ് മേധാവി പങ്കജ് സോണാല്‍കറെ ചവാന്റെ സ്ഥാനത്തേക്ക് നിയോഗിച്ചു.വിനോദ് സഹായിക്കു കീഴില്‍ മഹീന്ദ്ര ടൂ വീലേഴ്‌സിന് മികച്ച പ്രകടനംപുറത്തെടുക്കാന്‍ സാധിച്ചിരുന്നു. ഈയിടെ ബിഎസ്എ ബ്രാന്‍ഡ് ഏറ്റെടുത്ത മഹീന്ദ്ര ജാവയുമായി ലൈസന്‍സിംഗ് കരാര്‍ ഒപ്പുവെയ്ക്കുകയും ചെയ്തു.

Comments

comments

Categories: Auto