നിരീക്ഷണത്തിന് കരുത്തേകുന്ന കാര്‍ട്ടോസാറ്റ് ഉപഗ്രഹം ഈ മാസം വിക്ഷേപിക്കും

നിരീക്ഷണത്തിന് കരുത്തേകുന്ന കാര്‍ട്ടോസാറ്റ് ഉപഗ്രഹം ഈ മാസം വിക്ഷേപിക്കും

ന്യൂഡെല്‍ഹി :കാര്‍ട്ടോസാറ്റ്2 പരമ്പരയിലെ നാലാമത്തെ ഉപഗ്രഹം ഈ മാസം അവസാനത്തോടെ വിക്ഷേപിക്കാനൊരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ബഹിരാകാശ രംഗത്ത് പുതിയ ചരിത്രമെഴുതി ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ ജിഎസ്എല്‍സിവി മാര്‍ക്ക് മൂന്ന് വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെയാണ് ഐഎസ്ആര്‍ഒയുടെ അടുത്ത നീക്കം. ആകാശത്തിലെ കണ്ണുകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന അതിനൂതനമായ കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിലൂടെ രാജ്യസുരക്ഷയിലും ഭൗമ നിരീക്ഷണത്തിലും ഇന്ത്യക്ക് മുന്നേറാനാകും.
550 കിലോ ഭാരമുള്ള ഈ ഉപഗ്രഹം പിഎസ്എല്‍വി-സി 38 റോക്കറ്റിലാണ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് ഉയരുക.സ്‌പോട്ട് ഇമേജറിക്ക് സാധിക്കുന്ന ഏറ്റവും നൂതനമായ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹമാണിത്. ഇതിന് പുറമെ ശക്തിയേറിയ പാന്‍ക്രോമറ്റിക് കാമറയും ഉപഗ്രഹത്തിലുണ്ട്. ഈ കാമറയ്ക്ക് 9.6 കിലോമാറ്റര്‍ സ്‌പെഷ്യല്‍ റെസല്യൂഷനാണുള്ളത്. അതിനാല്‍ കൂടുതല്‍ മികവോടെ ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കും. രാജ്യസുരക്ഷയുടെ ഭാഗമായ ഭൗമ നിരീക്ഷണത്തിന് വികസിപ്പിച്ചെടുത്തിരിക്കുന്ന കാര്‍ട്ടോസാറ്റ് ഉപഗ്രഹം വഴി അതിര്‍ത്തിയില്‍ ചൈനയും പാക്കിസ്ഥാനുമടക്കമുള്ള രാജ്യങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണികളെ മറികടക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. അതിര്‍ത്തി മേഖലകള്‍ നിരീക്ഷിക്കുക മാത്രമല്ല ആക്രമണ ലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് അവയുടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തി ഇന്ത്യയിലെ വിദൂര നിയന്ത്രിത കേന്ദ്രത്തിലേക്ക് അയക്കുന്നതിനും കാര്‍ട്ടോസാറ്റിന് സാഘിക്കും. നിയന്ത്രണ രേഖ മറികടന്ന് തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യന്‍സൈന്യം നടത്തിയ മിന്നലാക്രമണത്തിന് സഹായിച്ചത് കാര്‍ട്ടോസാറ്റില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Comments

comments

Categories: Tech, Top Stories