ഡന്യൂബിന്റെ പുതിയ പ്രൊജക്റ്റിന് സുഷ്മിത സെന്‍ തുടക്കം കുറിച്ചു

ഡന്യൂബിന്റെ പുതിയ പ്രൊജക്റ്റിന് സുഷ്മിത സെന്‍ തുടക്കം കുറിച്ചു
പ്രവര്‍ത്തനം ആരംഭിച്ചിട്ട് മൂന്നു വര്‍ഷം പിന്നിടുന്ന ഡന്യൂബ് പ്രോപ്പര്‍ട്ടീസ് 
ഇക്കാലയളവിനുള്ളില്‍ ഒമ്പതു പ്രൊജക്റ്റുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്

കൊച്ചി/ദുബായ്: യുഎഇയിലെ പ്രമുഖ പ്രോപ്പര്‍ട്ടി ഡെവലപ്പറായ ഡന്യൂബ് പ്രോപ്പര്‍ട്ടീസ് ദുബായിലെ ഷേഖ് സയീദ് റോഡില്‍ 29 നിലകളിലുള്ള ബെയ്‌സ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.പ്രവര്‍ത്തനം ആരംഭിച്ചിട്ട് മൂന്നു വര്‍ഷം പിന്നിടുന്ന ഡന്യൂബ് പ്രോപ്പര്‍ട്ടീസ് ഇക്കാലയളവിനുള്ളില്‍ ഒമ്പതു പ്രൊജക്റ്റുകള്‍ പൂര്‍ത്തിയാക്കി. 40,000 ചതുരശ്ര അടി വരുന്ന ഓഫീസ് സമുച്ചയത്തിനാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്. 456 അപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെടുന്ന ബെയ്‌സ് പ്രൊജക്റ്റിന്റെ ചെലവ് 790 കോടി രൂപയാണ്. ദുബായിലെ പ്രശസ്തമായ ബുര്‍ജ് ഖലീഫയും മറ്റു പ്രമുഖ നിര്‍മ്മാണങ്ങളായ മാരിയറ്റ് മാര്‍ക്വീ, ദുബായ് കനാല്‍ തുടങ്ങിയവ ബെയ്‌സില്‍ നിന്നും വീക്ഷിക്കാം.

ഡന്യൂബ് ബ്രാന്‍ഡിന്റെ മിഡില്‍ ഈസ്റ്റ് അംമ്പാസഡര്‍ മുന്‍ വിശ്വസുന്ദരി സുഷ്മിത സെന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. ഡന്യൂബ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ റിസ്‌വാന്‍ സജനും ഗ്രൂപ്പ് മാനേജ്‌മെന്റിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ഭൂരിഭാഗം പ്രൊജക്റ്റുകളും മിതമായ ഹൗസിംഗ് വിഭാഗത്തിലുള്ളതാണെങ്കിലും അവയിലെല്ലാം നീന്തല്‍ കുളം, ഹെല്‍ത്ത് ക്ലബ്, കുട്ടികളുടെ കളിസ്ഥലം, പാര്‍ട്ടി ഹാള്‍ തുടങ്ങിയ അത്യാധുനിക സജ്ജീകരണങ്ങള്‍ ഉണ്ടെന്ന് കമ്പനി അറിയിച്ചു.നിലവിലെ പോര്‍ട്ട്‌ഫോളിയോ സ്ഥായിയായ വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ടെന്നും ഇന്ത്യക്കാര്‍ കൂടുതല്‍ പദ്ധതികളില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും നൂതനമായ പുതിയ ഓഫീസില്‍ എല്ലാ പ്രൊജക്റ്റുകളും കാണാന്‍ സൗകര്യമുണ്ടാകുമെന്നും റിസ്‌വാന്‍ സജന്‍ പറഞ്ഞു.ഈ വര്‍ഷം അവസാനത്തോടെ നാലു പ്രോപ്പര്‍ട്ടികള്‍ പൂര്‍ത്തിയാകും. നിലവില്‍ ഡന്യൂബ് പ്രോപ്പര്‍ട്ടിക്ക് 5250 കോടി രൂപ വിലമതിക്കുന്ന ലക്ഷക്കണക്കിന് ചതുരശ്ര അടിയുടെ നിര്‍മ്മാണങ്ങള്‍ ഉണ്ട്.

Comments

comments

Categories: Business & Economy