രാഹുലിന്റെ പ്രസിഡന്റ് സ്ഥാനം ഒക്ടോബറിലെന്നു സൂചന

രാഹുലിന്റെ പ്രസിഡന്റ് സ്ഥാനം ഒക്ടോബറിലെന്നു സൂചന

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഒക്ടോബറില്‍ ഏറ്റെടുത്തേക്കുമെന്നു സൂചന. ചൊവ്വാഴ്ച സമാപിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായതെന്ന് റിപ്പോര്‍ട്ടുണ്ട്. സംഘടനാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 15-ാടെ പൂര്‍ത്തീകരിച്ചതിനു ശേഷം രാഹുലിനെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് അവരോധിക്കുമെന്നാണു കരുതുന്നത്.കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സംഘടനാ തെരഞ്ഞെടുപ്പ് എത്രയും വേഗത്തില്‍ നടത്തണമെന്ന് പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു.സമീപകാലത്തു നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനങ്ങളെ യോഗം വിലയിരുത്തി. കശ്മീര്‍ സംഘര്‍ഷം, ഡീ മോണിട്ടൈസേഷനു ശേഷം സംഭവിച്ച സാമ്പത്തിക മാന്ദ്യം, പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ തുടങ്ങിയ കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്യുകയുണ്ടായി.
പാര്‍ട്ടി മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് വിളിച്ചു ചേര്‍ത്ത മാധ്യമസമ്മേളനത്തില്‍ രാഹുലിന്റെ പ്രസിഡന്റ് സ്ഥാനത്തെ കുറിച്ചു ചോദിച്ചെങ്കിലും ഇക്കാര്യം യോഗം ചര്‍ച്ച ചെയ്തില്ലെന്ന മറുപടിയാണ് ആസാദ് നല്‍കിയത്.

Comments

comments

Categories: Politics

Related Articles