ഇലക്ട്രിക് സൈക്കിളുമായി സല്‍മാന്‍ ഖാന്റെ ബീയിംഗ് ഹ്യൂമന്‍

ഇലക്ട്രിക് സൈക്കിളുമായി സല്‍മാന്‍ ഖാന്റെ ബീയിംഗ് ഹ്യൂമന്‍

ബേസ് മോഡലിന് 40,000 രൂപയാണ് വില. ടോപ്-സ്‌പെക് മോഡലിന് 57,000 രൂപ നല്‍കണം

മുംബൈ : ബീയിംഗ് ഹ്യൂമന്‍ ബ്രാന്‍ഡില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സൈക്കിളുകള്‍ നടന്‍ സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ചു. ബീയിംഗ് ഹ്യൂമന്‍ ഇ-സൈക്കിളിന്റെ ബേസ് മോഡലിന് 40,000 രൂപയാണ് വില. ടോപ്-സ്‌പെക് മോഡലിന് 57,000 രൂപ നല്‍കണം. ബീയിംഗ് ഹ്യൂമന്‍ ഇ-സൈക്കിള്‍ ഓടിക്കുന്നതിന് ഡ്രൈവിംഗ് ലൈസന്‍സോ വാഹന രജിസ്‌ട്രേഷനോ ആവശ്യമില്ല. എല്ലാ പ്രായത്തിലുമുള്ള സൈക്ലിസ്റ്റുകളെ ഉദ്ദേശിച്ചാണ് ഇ-ബൈസൈക്കിള്‍ പുറത്തിറക്കിയിരിക്കുന്നത്. നടന്റെ പരിസ്ഥിതി സൗഹാര്‍ദ്ദ മനസ്സുകൂടിയാണ് അവതരിപ്പിക്കപ്പെട്ടത്.

ചാര്‍ജ് ചെയ്ത ബാറ്ററി പായ്ക്ക് ഉപയോഗിച്ച് ബീയിംഗ് ഹ്യൂമന്‍ ഇ-ബൈസൈക്കിള്‍ ഓടിക്കാം. കഴിഞ്ഞ ഒന്നര വര്‍ഷമായി ഈ സൈക്കിളുകളുടെ പരീക്ഷണ പ്രവര്‍ത്തനങ്ങളിലായിരുന്നു കമ്പനി. മുപ്പത് കിലോമീറ്ററാണ് സൈക്കിളുകളുടെ റേഞ്ച്. മണിക്കൂറില്‍ പരമാവധി 25 കിലോമീറ്റര്‍ വേഗം കൈവരിക്കാം.സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയുടെ മുന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അതുല്‍ ഗുപ്തയ്ക്കാണ് ബീയിംഗ് ഹ്യൂമന്‍ ഇ-ബൈസൈക്കിളുകളുടെ ചുമതല നല്‍കിയിരിക്കുന്നത്. ബീയിംഗ് ഹ്യൂമന്‍ ഇ-സൈക്കിളിന്റെ മാനേജിംഗ് ഡയറക്റ്ററും സിഇഒയും അദ്ദേഹമായിരിക്കും. സല്‍മാന്‍ ഖാന് വളരെയധികം താല്‍പ്പര്യമുള്ള പ്രോജക്റ്റായിരുന്നു ഇ-സൈക്കിള്‍. ബാന്ദ്രയിലെ തന്റെ വസതിയില്‍നിന്ന് ചടങ്ങ് നടന്ന മെഹ്ബൂബ് സ്റ്റുഡിയോയിലേക്ക് ഇ-സൈക്കിളോടിച്ചാണ് സല്‍മാന്‍ ഖാന്‍ കടന്നുവന്നത്.

Comments

comments

Categories: Business & Economy