ഏപ്രിലിലെ  4 ജി ഡൗണ്‍ലോഡ് വേഗതയില്‍ ജിയോ ഏറ്റവും മുന്‍പില്‍

ഏപ്രിലിലെ  4 ജി ഡൗണ്‍ലോഡ് വേഗതയില്‍ ജിയോ ഏറ്റവും മുന്‍പില്‍

ന്യൂഡെല്‍ഹി: ഏപ്രിലിലെ 4ജി നെറ്റ്‌വര്‍ക്ക് സ്പീഡുമായി ബന്ധപ്പെട്ട് ട്രായ് നടത്തിയ പരിശോധനയില്‍ റിലയന്‍സ് ജിയോ മുന്നില്‍. സെക്കന്റില്‍ 19.12 മെഗാബിറ്റെന്ന ഡൗണ്‍ലോഡ് വേഗതയുമായാണ് ജിയോ മുന്‍നിരയിലെത്തിയത്. ട്രായിയുടെ മൈസ്പീഡ് ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് രാജ്യത്തെ ടെലികോം ഓപ്പറേറ്റര്‍മാരുടെ ഡൗണ്‍ലോഡ് വേഗതയുടെ വിവരങ്ങള്‍ ട്രായി പുറത്തുവിട്ടിരിക്കുന്നത്. സാധാരണഗതിയില്‍ 16 എംബിപിഎസ് വേഗതയില്‍ അഞ്ച് മിനിറ്റില്‍ ഒരു ബോളിവുഡ് ചിത്രം ഡൗണ്‍ലോഡ് ചെയ്യാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഡൗണ്‍ലോഡ് വേഗതയില്‍ റിയലന്‍സ് ജിയോ മാര്‍ച്ച് മാസത്തിനേക്കാള്‍ മികച്ച പ്രകടനമാണ് ഏപ്രിലില്‍ കാഴ്ച വെച്ചത്. മാര്‍ച്ചില്‍ 18.48 എംബിപിസ് ആയിരുന്നു ജിയോയുടെ ഡൗണ്‍ലോഡ് വേഗത. തുടര്‍ച്ചയായ നാലാം മാസമാണ് ജിയോ ട്രായിയുടെ വേഗത പട്ടികയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഏപ്രിലില്‍ ഐഡിയ സെല്ലുലാര്‍ നെറ്റ് വര്‍ക്കില്‍ 13.70 എംബിപിഎസും, വോഡഫോണ്‍ നെറ്റ്‌വര്‍ക്കില്‍ 13.38 എംബിപിഎസുമായിരുന്നു ഡൗണ്‍ലോഡ് വേഗത. ട്രായുടെ കണക്കുകള്‍ പ്രകാരം ഭാരതി എയര്‍ടെലിന്റെ ഏപ്രില്‍ മാസത്തെ ശരാശരി ഡൗണ്‍ലോഡ് വേഗത 10.15 എംബിപിഎസ് ആണ്.

Comments

comments

Categories: Tech