മാരുതി സുസുകി കാര്‍ബണ്‍ ബഹിര്‍ഗമനം 20 ശതമാനം കുറച്ചു

മാരുതി സുസുകി കാര്‍ബണ്‍ ബഹിര്‍ഗമനം 20 ശതമാനം കുറച്ചു
2010 മുതല്‍ മാരുതി സുസുകി എല്ലാ മോഡലുകളും ബിഎസ്4 നിലവാരത്തിലേക്ക് 
മാറ്റിതുടങ്ങിയിരുന്നു

ന്യൂ ഡെല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ സ്വന്തം വാഹനങ്ങള്‍ വരുത്തിവെയ്ക്കുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം ആകെ 20 ശതമാനത്തോളം കുറച്ചു. പെട്രോള്‍, ഡീസല്‍ പവര്‍ പ്ലാന്റുകളിലെ മെച്ചപ്പെട്ട സാങ്കേതികവിദ്യ, പുതു തലമുറ എന്‍ജിനുകള്‍, എര്‍ട്ടിഗ, സിയാസ് മോഡലുകളില്‍ ലഭ്യമായ മൈക്രോ-ഹൈബ്രിഡ് സിസ്റ്റം എന്നിവയാണ് കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചുകൊണ്ടുവരാന്‍ മാരുതി സുസുകിയെ സഹായിച്ചത്. സിഎന്‍ജി ഘടിപ്പിച്ച നിരവധി മോഡലുകളും പുതിയ പ്ലാറ്റ്‌ഫോമുകളും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിന് കമ്പനിയെ തുണച്ചു.ഭാരത് സ്‌റ്റേജ് 4 പോലുള്ള കര്‍ശന മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിന് കാരണമായി. ദേശീയ തലസ്ഥാന മേഖലയിലും മറ്റ് 13 പ്രധാന നഗരങ്ങളിലും 2010 ഏപ്രില്‍ മാസത്തില്‍ ബിഎസ്4 നടപ്പാക്കിയിരുന്നു. രാജ്യമാകെ ബിഎസ്4 നിര്‍ബന്ധമാക്കിയത് ഈ വര്‍ഷം ഏപ്രില്‍ ഒന്നിനാണ്.

ബിഎസ്3, ബിഎസ്4 മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് രണ്ട് എന്‍ജിന്‍ ട്യൂണുകള്‍ സമാന്തരമായി പ്രവര്‍ത്തിപ്പിക്കുന്നതിനുപകരം 2010 മുതല്‍ തന്നെ മാരുതി സുസുകി എല്ലാ മോഡലുകളും ബിഎസ്4 നിലവാരത്തിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കാര്‍ബണ്‍ ബഹിര്‍ഗമനം കാര്യമായി കുറയ്ക്കാന്‍ ഇതും മാരുതി സുസുകിയെ സഹായിച്ചു.പുതിയ പ്ലാറ്റ്‌ഫോമുകള്‍ കാറിന്റെ ആകെ ഭാരം ഗണ്യമായി കുറച്ചപ്പോള്‍ മെക്കാനിക്കല്‍ കാര്യക്ഷമത വളരെയധികം മെച്ചപ്പെട്ടു. ഇന്ധനക്ഷമത വര്‍ധിച്ചത് പുകക്കുഴല്‍ വഴിയുള്ള മലിനീകരണം കുറച്ചു. ഈയിടെ പുറത്തിറക്കിയ മാരുതി സുസുകി ഡിസയര്‍ ഡീസല്‍ ആണ് ഇപ്പോള്‍ രാജ്യത്ത് ഏറ്റവുമധികം ഇന്ധനക്ഷമതയുള്ള കാര്‍.

Comments

comments

Categories: Auto