കൊഴിഞ്ഞുപോക്ക് എങ്ങനെ പിടിച്ചുനിര്‍ത്താം

കൊഴിഞ്ഞുപോക്ക് എങ്ങനെ പിടിച്ചുനിര്‍ത്താം
തൊഴില്‍ മേഖലയിലെ സ്ഥിരമായ കൊഴിഞ്ഞുപോക്ക് കമ്പനി ഉടമസ്ഥന് ചെലവ് 
വര്‍ധിപ്പിക്കുന്നതു പോലെതന്നെ ജീവനക്കാരുടെ കരിയര്‍ ഗ്രാഫിനെയും ബാധിക്കുന്നതായി 
പഠനം

ജീവനക്കാരെ സ്ഥിരമായി മാറ്റുന്നത് ചെലവേറിയ കാര്യമാണ്. സ്ഥാപനത്തില്‍ നിന്നും പടിയിറങ്ങുന്ന ജീവനക്കാരുടെ വാര്‍ഷിക ശമ്പളത്തിന്റെ അഞ്ചിലൊന്നാണ് ഇതിനായി ചെലവാകുന്നത്. അതിനാല്‍ ജീവനക്കാരെ അവരുടെ ജോലിയില്‍ നിലനിര്‍ത്തേണ്ടത് കമ്പനി ഉടമസ്ഥന് ആവശ്യമായി വരുന്നു. തൊഴില്‍ സൈറ്റായ ഗ്ലാസ് ഡോറിന്റെ അഭിപ്രായത്തില്‍ നിലവിലുള്ളതിലും മെച്ചപ്പെട്ട തൊഴില്‍ സംസ്‌കാരം തേടിയാണ് ആളുകള്‍ ജോലി ഉപേക്ഷിച്ച് മറ്റൊരു കമ്പനിയിലേക്ക് ചേക്കേറുന്നത്.5000 പേരുടെ ജോലി മാറ്റമാണ് ഗ്ലാസ്‌ഡോര്‍ ഇതിനായി നിരിക്ഷിച്ചത്. ഇത്തരത്തില്‍ ഒരു കമ്പനിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിന് ആറ് പ്രധാന വസ്തുതകളാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. മെച്ചപ്പെട്ട ജോലി സാധ്യതകള്‍, നഷ്ടപരിഹാരങ്ങളും ആനുകൂല്യങ്ങളും, തൊഴില്‍ സംസ്‌കാരം, തൊഴില്‍ മൂല്യം, ജോലി-തൊഴില്‍ സന്തുലനം, സീനിയര്‍ മാനേജ്‌മെന്റിന്റെ നിലവാരം എന്നിവയാണ് ഈ ഘടകങ്ങള്‍.

ജീവനക്കാരെ എങ്ങനെ പിടിച്ച് നിര്‍ത്താം?

ജീവനക്കാര്‍ അവരുടെ നിലവിലുള്ള തൊഴില്‍ സ്ഥാപനങ്ങളില്‍ തുടരുന്നുണ്ടെങ്കില്‍ അതിനു വ്യക്തമായ കാരണങ്ങളുണ്ട്. ഏകദേശം 6 ലക്ഷത്തില്‍പരം കമ്പനികളുടെ റേറ്റിംഗും അവലോകനവും ഗ്ലാസ്‌ഡോര്‍ അവരുടെ വൈബ്‌സൈറ്റില്‍ ഇതിനായി അവലോകനം ചെയ്തിട്ടുണ്ട്. കമ്പനിയുടെ മൊത്തത്തിലുള്ള നിലവാരവും തൊഴിലവസര സാധ്യതകളും അതിന്റെ മൂല്യങ്ങളും ജീവനക്കാരുടെ മുന്‍ഗണനാ ലിസ്റ്റില്‍ മുന്നിട്ട് നില്‍ക്കുന്നു. ഒരു ജീവനക്കാരന്‍ അടുത്ത് സ്ഥാപനത്തില്‍ ജോലി ലഭിക്കുന്നത് വരെ ആ കമ്പനിയില്‍ തുടരുന്നതിനുള്ള സാധ്യത നാല് ശതമാനമാണ്. തൊഴില്‍ അവസരങ്ങളിലും അതിന്റെ മൂല്യവും അടിസ്ഥാനമാക്കി അടുത്ത സ്ഥാപനത്തിലേക്കുള്ള നീക്കത്തിന് അഞ്ച് ശതമാനം സാധ്യത നല്‍കുന്നു. എടുത്തുപറയേണ്ട മറ്റൊരു കാര്യം ശമ്പളമാണ്. ഗ്ലാസ്‌ഡോറിന്റെ നിരീക്ഷണത്തില്‍ ശമ്പളം ഒരു പ്രധാന വിഷയമാണെങ്കില്‍ കൂടിയും ഏറ്റവും സുപ്രധാന ഘടകമായി ശമ്പളത്തെ കണക്കാക്കുന്നില്ല. അടിസ്ഥാന ശമ്പളത്തില്‍ 10 ശതമാനം വര്‍ധനവ് നല്‍കിയാലും 1.5 ശതമാനം ജീവനക്കാര്‍ മാത്രമാണ് അതേ സ്ഥാപനത്തില്‍ നില്‍ക്കുന്നവരില്‍ ഉള്‍പ്പെടുകയുള്ളു. ഒരു കമ്പനിയില്‍ നിന്ന് മറ്റൊന്നിലേക്ക് ജീവനക്കാര്‍ മാറുമ്പോള്‍ 5.2 ശതമാനത്തിന്റെ വര്‍ധനവാണ് ലഭിക്കുന്നത്. സര്‍വേഫലത്തില്‍ ജോലിയും ജീവിതവും തമ്മിലുള്ള സന്തുലനം സര്‍വേയില്‍ പ്രതിഫലിക്കുന്നുണ്ട്. ജീവനക്കാര്‍ക്ക് തങ്ങളുടെ ബോസിനോടുള്ള ഇഷ്ടക്കേടും കൊഴിഞ്ഞുപോക്കിന് കാരണമാകുന്നുണ്ട്.

ഗ്ലാസ് ഡോറിന്റെ കണ്ടെത്തലുകളെ ചില അക്കാദമിക പഠനവും പിന്തുണയ്ക്കുന്നുണ്ട്. ഉയര്‍ന്ന റേറ്റിംഗ് ഉള്ള കമ്പനികളില്‍ കൂടുതല്‍ തൊഴില്‍ അപേക്ഷകളാണ് എത്തുന്നത്. മാത്രമല്ല താഴ്ന്ന ശമ്പളത്തില്‍ അവിടെ ജോലി ചെയ്യാന്‍ പലരും തയാറാവുന്നതായും പഠനം വിലയിരുത്തുന്നു.

എത്ര കാലത്തേക്ക് ജീവനക്കാര്‍ ജോലിയില്‍ തുടരും?

റിപ്പോര്‍ട്ട് പ്രകാരം ഒരു സ്ഥാപനത്തില്‍ ജീവനക്കാര്‍ തുടരുന്നത് ശരാശരി 15 മാസമാണ്. എന്നാല്‍ സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ ശരാശരി 18.6 മാസം ജോലിയിലുണ്ട്. എയ്‌റോസ്‌പേസ്, പ്രതിരോധം, മാധ്യമങ്ങള്‍, ഐടി, ടെലി കമ്യൂണിക്കേഷന്‍, ലാഭേച്ഛയില്ലാത്ത മേഖലകള്‍ എന്നിവിടങ്ങളില്‍ ജീവനക്കാര്‍ ശരാശരിയേക്കാള്‍ കൂടുതല്‍ ഉയര്‍ന്ന കാലയളവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം, നിര്‍മാണ തൊഴിലാളികള്‍ ശരാശരി 10.6 മാസത്തില്‍ ജോലികളില്‍ നിന്ന് മാറിക്കൊണ്ടിരിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ധ്രുതഗതിയില്‍ ജീവനക്കാര്‍ മാറുന്ന മറ്റ് വ്യവസായങ്ങള്‍ റിയല്‍ എസ്റ്റേറ്റും ബയോടെക്കുമാണ്. ജീവനക്കാര്‍ ജോലികിട്ടി ഒന്നു മുതല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ആ സ്ഥാപനത്തിലെ ജോലി ഉപേക്ഷിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ഗ്ലാസ് ഡോര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. തൊഴില്‍ ദാതാക്കള്‍ പലപ്പോഴും വാര്‍ഷിക അവലോകനം നടത്തുന്നത് ഇക്കാരണത്താലാണ്. മെച്ചപ്പെട്ട തൊഴില്‍ സംസ്‌കാരം, ശമ്പള വര്‍ധനവ്, പ്രമോഷന്‍ എന്നിവ വഴി തൊഴില്‍ ദാതാക്കള്‍ക്ക് തങ്ങളുടെ ജീവനക്കാരെ കൂടുതല്‍ കാലത്തേക്ക് നിലനിര്‍ത്താമെന്നും ഗ്ലാസ് ഡോര്‍ വ്യക്തമാക്കുന്നു.സ്വന്തം കരിയറിലെ ഉയര്‍ച്ചയ്ക്ക്  പ്രാധാന്യം നല്‍കി മുന്നോട്ട് പോകാന്‍ ശ്രമിക്കുന്ന ജീവനക്കാര്‍ക്ക് പുതിയ കമ്പനികളിലേക്ക് തുടരെത്തുടരെ മാറുന്നത് ഗുണകരമാകില്ലെന്നാണ് ഗവേഷണത്തില്‍ സൂചിപ്പിക്കുന്നത്. ശമ്പള വര്‍ധനവ് എന്നത് മാത്രമായിരിക്കും ഇക്കൂട്ടര്‍ ആദ്യം കിട്ടുന്ന പ്രോല്‍സാഹനം എന്നാലത് ഭാവിയില്‍ കരിയര്‍ ഉയര്‍ച്ചയ്ക്ക് വീഘാതമായേക്കാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വാര്‍ട്ടണ്‍ സ്‌കൂള്‍ ഓഫ് പെന്‍സില്‍വാനിയ സര്‍വകലാശാല അവതരിപ്പിച്ച പ്രബന്ധത്തില്‍ ജീവനക്കാര്‍ നിലവിലുള്ള കമ്പനിയില്‍ വ്യത്യസ്ഥ റോളുകള്‍ ഏറ്റെടുക്കുന്നതിലൂടെ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ മികച്ച നേട്ടത്തിന് വഴിവെക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇതിന് വിപരീതമായി ജീവനക്കാര്‍ കമ്പനി മാറുന്നതോടെ പ്രാഥമിക ശമ്പള പരിഷ്‌കരണം ലഭിച്ച് ചെറിയ കരിയര്‍ നേട്ടങ്ങളിലേക്കെത്തുകയാണെന്നും പ്രബന്ധം വ്യക്തമാക്കുന്നുണ്ട്.

Comments

comments

Categories: FK Special