അഞ്ച് വയസുകാരനായ റഷ്യന്‍ ബാലനെ അഫ്ഗാന്‍ വംശജന്‍ കൊലപ്പെടുത്തി

അഞ്ച് വയസുകാരനായ റഷ്യന്‍ ബാലനെ അഫ്ഗാന്‍ വംശജന്‍ കൊലപ്പെടുത്തി

ഹാംബര്‍ഗ്: ദക്ഷിണ ജര്‍മനിയിലെ റീഗന്‍സ്‌ബെര്‍ഗില്‍ അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള താമസ സ്ഥലത്ത് 41-കാരനായ അഫ്ഗാന്‍ വംശജന്‍ അഞ്ച് വയസുള്ള റഷ്യന്‍ ബാലനെ കൊലപ്പെടുത്തി. ശനിയാഴ്ചയായിരുന്നു സംഭവം. അഞ്ച് വയസുകാരന്റെ മാതാവിനെയും ഇയാള്‍ മുറിവേല്‍പ്പിച്ചു. ഇയാളെ പിന്നീട് പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. കൊലയ്ക്കുള്ള കാരണം വ്യക്തമല്ല. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നു യൂറോപ്പിലേക്കുണ്ടായ അഭയാര്‍ഥി പ്രവാഹം വന്‍ തലവേദ സൃഷ്ടിച്ച സംഭവമായിരുന്നു. അഭയാര്‍ഥികളെ സ്വീകരിക്കുന്ന നിലപാടെടുത്തതിനു ജര്‍മന്‍ ചാന്‍സലര്‍ വിമര്‍ശനം നേരിടുകയും ചെയ്തിരുന്നു.

Comments

comments

Categories: World