വേമോ ഡ്രൈവറില്ലാ ട്രക്കുകള്‍ പുറത്തിറക്കും

വേമോ ഡ്രൈവറില്ലാ ട്രക്കുകള്‍ പുറത്തിറക്കും
വരുംവര്‍ഷങ്ങളില്‍ ഓട്ടോണമസ് വാഹന നിരയില്‍ ദീര്‍ഘദൂര ഗതാഗതം നടത്തുന്ന 
ട്രക്കുകളും ഇടംപിടിക്കും

കാലിഫോര്‍ണിയ : ആല്‍ഫബെറ്റിന്റെ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ വിഭാഗമായ വേമോ ഡ്രൈവറില്ലാ ട്രക്കുകള്‍ വികസിപ്പിക്കുന്നു. നിലവില്‍ ഡ്രൈവറില്ലാ കാര്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് വേമോ. വരുംവര്‍ഷങ്ങളില്‍ ഓട്ടോണമസ് വാഹന നിരയില്‍ ദീര്‍ഘദൂര ഗതാഗതം നടത്തുന്ന ട്രക്കുകളും ഇടംപിടിക്കുമെന്നാണ് വേമോ വ്യക്തമാക്കുന്നത്.സെല്‍ഫ് ഡ്രൈവിംഗ് ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും നിര്‍മ്മിക്കാനെടുത്ത കഴിഞ്ഞ എട്ട് വര്‍ഷത്തെ അനുഭവസമ്പത്ത് ട്രക്കുകളില്‍ പ്രയോഗിക്കാനാണ് ശ്രമിക്കുന്നതെന്ന് വേമോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.മറ്റ് കമ്പനികളും സെല്‍ഫ് ഡ്രൈവിംഗ് ട്രക്കുകള്‍ പുറത്തിറക്കാനുള്ള പരിശ്രമത്തിലാണ്. റൈഡ് സര്‍വീസ് കമ്പനിയായ യുബര്‍ ടെക്‌നോളജീസിനുകീഴിലെ ഓട്ടോ (Otto) ഓട്ടോണമസ് ട്രക്കുകള്‍ പുറത്തിറക്കാനുള്ള യത്‌നത്തിലാണ്.

Comments

comments

Categories: Auto