ബിഎസ്എഫ് സൈനികനായിരുന്ന തേജ് ബഹാദൂറിന്റെ വീഡിയോ വൈറലാക്കിയത് പാകിസ്ഥാന്‍

ബിഎസ്എഫ് സൈനികനായിരുന്ന തേജ് ബഹാദൂറിന്റെ വീഡിയോ വൈറലാക്കിയത് പാകിസ്ഥാന്‍

മുംബൈ: ഇന്ത്യന്‍ സൈനികര്‍ക്കു വിളമ്പുന്ന ഭക്ഷണം മോശമായതാണെന്നു ചൂണ്ടിക്കാണിച്ചു ബിഎസ്എഫ് 29-ാം ബറ്റാലിയനിലുള്ള കോണ്‍സ്റ്റബിള്‍ തേജ് ബഹാദൂര്‍ യാദവ് പോസ്റ്റ് ചെയ്ത വീഡിയോ വൈറലായത് പാകിസ്ഥാന്‍ ആസ്ഥാനമായ വെബ്‌സൈറ്റുകളുടെ സഹായത്തോടെയായിരുന്നെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് യൂണിറ്റ് വെളിപ്പെടുത്തി.
സൈനികര്‍ക്ക് മോശം ഭക്ഷണമാണ് പലപ്പോഴും ലഭിക്കുന്നതെന്നും ഇതു കാരണം ചിലയവസരങ്ങളില്‍ ഒഴിഞ്ഞ വയറുമായി സേവനം ചെയ്യേണ്ടി വരാറുണ്ടെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞിരുന്നു.

ഫേസുബുക്കിലാണ് തേജ് യാദവ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. ഇതു പിന്നീട് നിരവധി മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ സംഭവം വിവാദമായി. സംഭവത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അച്ചക്കടം ലംഘിച്ചെന്ന കാരണത്തെ തുടര്‍ന്നു തേജ് ബഹാദൂറിനെ സൈന്യത്തില്‍നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.

Comments

comments

Categories: World