പുതിയ സവിശേഷതകളുമായി നിസ്സാന്‍ മൈക്ര എത്തി

പുതിയ സവിശേഷതകളുമായി നിസ്സാന്‍ മൈക്ര എത്തി
ഡെല്‍ഹി എക്‌സ് ഷോറൂം വില 5.99 ലക്ഷം മുതല്‍ 7.23 ലക്ഷം രൂപ വരെ

ന്യൂ ഡെല്‍ഹി : പുതിയ സവിശേഷതകളുമായി 2017 നിസ്സാന്‍ മൈക്ര ഇന്ത്യയില്‍ അവതരിപ്പിച്ചു. 5.99 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില തുടങ്ങുന്നത്. അന്തര്‍ദേശീയ തലത്തില്‍ ഇപ്പോള്‍ വില്‍ക്കുന്ന പുതിയ തലമുറ മൈക്രയല്ല നിസ്സാന്‍ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. മറിച്ച് നിലവിലെ തലമുറ മോഡലാണ് നിസ്സാന്‍ ഇന്ത്യ പുറത്തിറക്കിയിരിക്കുന്നത്.ഫോളോ മീ ഫംഗ്ഷന്‍ സാധ്യമാകുന്ന ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകള്‍, കാബിനിലെ സ്‌പോര്‍ടി ഓറഞ്ച് ആക്‌സന്റുകള്‍ എന്നിവ 2017 നിസ്സാന്‍ മൈക്രയുടെ സവിശേഷതകളാണ്. ഹാച്ച്ബാക്കിന്റെ സ്റ്റൈലിംഗില്‍ മാറ്റങ്ങളില്ല. 2013 ലെ ഫേസ്‌ലിഫ്റ്റ് വേര്‍ഷന്റെ അതേ സ്റ്റൈലിംഗ് തന്നെയാണ് കാത്തുസൂക്ഷിക്കുന്നത്.

എന്‍ജിന്‍ ഓപ്ഷനുകളിലും മാറ്റമില്ല. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 73 ബിഎച്ച്പി കരുത്തും പരമാവധി 104 എന്‍എം ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 63 ബിഎച്ച്പി കരുത്തും പരമാവധി 160 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഇരു എന്‍ജിനുകളുമായി ബന്ധിപ്പിക്കുന്നത്. എന്നാല്‍ പെട്രോള്‍ വേരിയന്റില്‍ സിവിടി എക്‌സ്-ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്.ഹ്യുണ്ടായ് ഗ്രാന്‍ഡ് i10, മാരുതി സുസുകി സ്വിഫ്റ്റ് തുടങ്ങിയ ഹാച്ച്ബാക്കുകളാണ് നിസ്സാന്‍ മൈക്രയുടെ എതിരാളികള്‍. 5.99 ലക്ഷം രൂപ മുതല്‍ 7.23 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.നിലവിലെ മോഡലില്‍നിന്ന് വലിയ മാറ്റങ്ങളോടെ കഴിഞ്ഞ വര്‍ഷത്തെ പാരിസ് മോട്ടോര്‍ ഷോയിലാണ് അഞ്ചാം തലമുറ നിസ്സാന്‍ മൈക്ര അന്തര്‍ദേശീയ അരങ്ങേറ്റം കുറിച്ചത്.

 

Comments

comments

Categories: Auto