ഐഡിയ ഓഫറുകള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍

ഐഡിയ ഓഫറുകള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍
191 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്ന ഐഡിയ ഉപഭോക്താക്കള്‍ക്ക് പ്രതിദിന പരിധിയില്ലാതെ
10 ജിബി ഡാറ്റയും ലഭിക്കും

കൊച്ചി: മൊബീല്‍ ഇന്റര്‍നെറ്റ് വ്യാപനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഐഡിയ സെല്ലുലര്‍ ഇ-കൊമേഴ്‌സ് പോര്‍ട്ടലായ ഫ്‌ളിപ്പ്കാര്‍ട്ടുമായി സഹകരിച്ച് വിവിധ ഓഫറുകള്‍ അവതരിപ്പിച്ചു. 4ജി സ്മാര്‍ട്ട്‌ഫോണുകളിലാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഉപഭോക്താക്കള്‍ക്കു മാത്രമായുളള ഈ ഓഫറുകള്‍. 4ജി സ്മാര്‍ട്ട്‌ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന ഐഡിയ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 356 രൂപയുടെയും 191 രൂപയുടെയും പ്രത്യേക റീച്ചാര്‍ജിലൂടെ ആകര്‍ഷകമായ ഡാറ്റ ആനുകൂല്യങ്ങള്‍ക്കു പുറമേ തെരഞ്ഞെടുത്ത
സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സമാനതകളില്ലാത്ത വിലയും പ്രത്യേക എക്‌സ്‌ചേഞ്ച് ഓഫറുകളും ക്യാഷ് ബാക്കും ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭിക്കും.

356 രൂപയ്ക്ക് റീച്ചര്‍ജ് ചെയ്യുന്ന ഐഡിയ ഉപഭോക്താക്കള്‍ക്ക് പ്രതിദിന ഡാറ്റ പരിധിയില്ലാതെ 30 ജിബി 4ജി ഡാറ്റയും അണ്‍ലിമിറ്റഡ് ലോക്കല്‍ നാഷണല്‍ വോയ്‌സ് കോളിംഗും ലഭിക്കും. 191 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്ന ഐഡിയ ഉപഭോക്താക്കള്‍ക്ക് പ്രതിദിന പരിധിയില്ലാതെ 10 ജിബി ഡാറ്റയും ലഭിക്കും.

4000 രൂപ മുതല്‍ 25,000 രൂപ വരെ വിലയുളള തിരഞ്ഞെടുത്ത ലെനോവ, മൈക്രോമാക്‌സ്, മോട്ടോറോള, പാനസോണിക് തുടങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്കാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ മാത്രമുളള ഈ സവിശേഷ ഓഫറുകള്‍ ലഭിക്കുക. നിലവിലെ ഐഡിയ വരിക്കാര്‍ക്കും പുതിയ വരിക്കാര്‍ക്കും ഈ ഓഫറുകള്‍ ലഭ്യമാണ്.

കൂടുതല്‍ ഇന്ത്യക്കാരെ 4ജി സ്മാര്‍ട്ട്‌ഫോണുകളില്‍ മൊബീല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരമൊരുക്കുകയാണ് ഐഡിയയും ഫ്‌ളിപ്പ്കാര്‍ട്ടും തമ്മിലുളള സഹകരണത്തിലൂടെ പ്രാവര്‍ത്തികമാകുന്നതെന്ന് ഐഡിയ സെല്ലുലര്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ശശി ശങ്കര്‍ പറഞ്ഞു.

Comments

comments

Categories: Business & Economy