ഗ്രണ്ട്‌ഫോസ് ഗാര്‍ഹിക സോളാര്‍ പമ്പ് പുറത്തിറക്കി

ഗ്രണ്ട്‌ഫോസ് ഗാര്‍ഹിക സോളാര്‍ പമ്പ് പുറത്തിറക്കി

ചെന്നൈ: പ്രമുഖ പമ്പ് നിര്‍മ്മാതാക്കളായ ഗ്രണ്ട്‌ഫോസ് ഇന്ത്യാ, സ്മാര്‍ട്ട് സോളാറസ് എന്ന പേരില്‍ ഗാര്‍ഹിക ഉപയോഗത്തിനുള്ള സോളാര്‍ പമ്പ് പുറത്തിറക്കി. ഭാരം കുറഞ്ഞ, എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഇതിന്റെ നനയുന്ന ഭാഗങ്ങള്‍ ഫുഡ് ഗ്രേഡ് പോളി മറുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ തുരുമ്പെടുക്കുകയില്ല. ജലം ഇല്ലാതെയോ, ടാങ്ക് നിറഞ്ഞതിന് ശേഷമോ പ്രവര്‍ത്തിക്കാതിരിക്കുവാന്‍ സാങ്കേതിക സംവിധാനം ഇതിലുണ്ട്. 150 വാട്ട്/24 വോള്‍ട്ട് ബിഎല്‍ഡിസി മോട്ടറാണ് ഒപ്പം ഉപയോഗിച്ചിരിക്കുന്നത്.

ഗ്രാമീണ മേഖലയിലും, ഫാം ഹൗസുകള്‍, ബീച്ച് ഹൗസുകള്‍ എന്നിവിടങ്ങളിലും മൂന്ന് നിലവരെ പൊക്കമുള്ള കെട്ടിടങ്ങളില്‍ 250 വാട്ട് /36 വോള്‍ട്ട് സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം. ഇന്ത്യയില്‍ ആശയം മുതല്‍ നിര്‍മ്മാണം വരെ നടത്തിയിട്ടുള്ള പരിപാലനം വളരെ കുറച്ചു മാത്രം ആവശ്യമുള്ള ഇന്റലിജെന്റ് സോളാര്‍ പമ്പ് പുറത്തിറക്കുന്നതില്‍ അഭിമാനമുണ്ടെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്റ്റര്‍ രംഗനാഥ് എന്‍.കെ. പറഞ്ഞു.

Comments

comments

Categories: Business & Economy