ഐടി രംഗത്ത് തൊഴിലാളി യൂണിയന്റെ ആവശ്യമില്ല: ബാലകൃഷ്ണന്‍

ഐടി രംഗത്ത് തൊഴിലാളി യൂണിയന്റെ ആവശ്യമില്ല: ബാലകൃഷ്ണന്‍

ഹൈദരാബാദ്: ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി വ്യവസയത്തില്‍ തൊഴിലാളി യൂണിയനുകളുടെ ആവശ്യമില്ലെന്നും അവിടെ നൈതികതയുണ്ടെന്നും ജീവനക്കാര്‍ക്ക് മാന്യമായ ശമ്പളം നല്‍കുന്നുണ്ടെന്നും ഇന്‍ഫോസിസ് മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വി ബാലകൃഷ്ണന്‍ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ തൊഴിലാളി യൂണിയനുകളുടെ ആവശ്യം ഉയര്‍ന്നുവരുമെന്നും എന്നാല്‍ അവ സ്ഥിരമായി നിലനില്‍ക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐടി രംഗത്ത് മികച്ച രീതിയില്‍ തൊഴില്‍ നീതി ഉറപ്പുവരുന്നുണ്ട്. എങ്കിലും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ യൂണിയനുകളുടെ ആവശ്യം സംബന്ധിച്ച ചര്‍ച്ചകളുണ്ടായേക്കും. എന്നാല്‍ ഒരു യൂണിയന്‍ ഉണ്ടാകുന്നത് ഇന്ത്യന്‍ ഐടി രംഗത്തെ വലിയ രീതിയില്‍ ബാധിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴില്‍ നൈതികത ഹനിക്കപ്പെടുന്ന മേഖലകളിലാണ് തൊഴിലാളി യൂണിയനുകളുടെ പ്രസക്തിയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഐടി മേഖലയില്‍ ആദ്യത്തെ തൊഴിലാളി യൂണിയന്‍ രജിസ്റ്റര്‍ ചെയ്യാന്‍ നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് വി ബാലകൃഷ്ണന്റെ പ്രതികരണം.

Comments

comments

Categories: Top Stories