എന്‍ ചന്ദ്രശേഖരന്റെ വരുമാനം 30 കോടി രൂപ

എന്‍ ചന്ദ്രശേഖരന്റെ വരുമാനം 30 കോടി രൂപ
ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്ന നിലയില്‍ ശമ്പളം നിശ്ചയിച്ചിട്ടില്ല

ബെംഗളൂരു: ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) മുന്‍ സിഇഒയും ടാറ്റ സണ്‍സിന്റെ നിലവിലെ ചെയര്‍മാനുമായ എന്‍ ചന്ദ്രശേഖരന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 30 കോടിയിലധികം രൂപ. ഇതില്‍ ഭൂരിഭാഗവും കമ്മിഷന്‍ രൂപത്തിലാണ് ലഭിച്ചതെന്ന് കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2017 ഫെബ്രുവരിയില്‍ ടിസിഎസിന്റെ സിഇഒയായി സ്ഥാനമേറ്റെടുത്ത രാജേഷ് ഗോപിനാഥന്‍ 6.21 കോടി രൂപയും, നിലവിലെ സിഒഒ എന്‍ ജി സുബ്രഹ്മണ്യന്‍ 6.1 കോടി രൂപയും നേടി.

ടിസിഎസില്‍ സിഇഒ ആയിരിക്കെ ചന്ദ്രശേഖരന്‍ അടിസ്ഥാന ശമ്പളത്തില്‍ 2.4 കോടി രൂപയും, കമ്മീഷനായി 25 കോടി രൂപയും, കൂടാതെ അലവന്‍സായി 2.7 കോടി രൂപയും നേടിയിരുന്നു. ചന്ദ്രശേഖരന് 2016 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച വരുമാനത്തിനേക്കാള്‍ 17 ശതമാനം ഉയര്‍ച്ചയാണ് ഇത്തവണത്തെ കണക്കുകള്‍ കാണിക്കുന്നത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചന്ദ്രശേഖരന്‍ 25 കോടിയിലധികം രൂപയാണ് സമ്പാദിച്ചത്. ഒപ്പം ഒറ്റത്തവണ സ്‌പെഷ്യല്‍ ബോണസിന്റെ ഭാഗമായി 10 കോടി രൂപ കൂടി അധികമായി നല്‍കി.

ടാറ്റ സണ്‍സിന്റെ ചെയര്‍മാനെന്ന നിലയിലുള്ള ചന്ദ്രശേഖരന്റെ ശമ്പളം ഇതുവരെ നിശ്ചയിച്ചിട്ടില്ല. ചന്ദ്രശേഖരന് ഒരു വര്‍ഷം 4.8 കോടി രൂപയായിരിക്കും അടിസ്ഥാന ശമ്പളമായി ലഭിക്കുകയെന്നും ഇതിനൊപ്പം കമ്പനിയിലെ പ്രകടനം അടിസ്ഥാനമാക്കി 9.6 കോടി രൂപ കൂടി അധികമായി നല്‍കിയേക്കുമെന്നും നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവ കൂടാതെ കമ്പനിയില്‍ നിന്നും കമ്മിഷനും അദ്ദേഹത്തിന് ലഭിക്കും.

സിഇഒ ഗോപിനാഥനും വേതന വര്‍ധനവ് ഉണ്ടാകും. പ്രതിമാസം 7.5 ലക്ഷം രൂപയെന്ന നിലവിലെ അടിസ്ഥാന ശമ്പളത്തില്‍ നിന്ന് വര്‍ധിപ്പിച്ച് പ്രതിമാസം 15 ലക്ഷം രൂപ വരെ അദ്ദേഹത്തിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തെ അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം 1.2 കോടി രൂപയാകും. അടിസ്ഥാന ശമ്പളത്തിന്റെ പരമാവധി 55 ശതമാനം വരെ വിവിവധ അലവന്‍സുകളായാ അദ്ദേഹത്തിന് ലഭിക്കും. ഇതിനൊപ്പം കമ്മീഷനും ലഭിക്കും.

Comments

comments

Categories: Business & Economy