ഉദ്യോഗസ്ഥരുടെ സര്‍വീസ് റെക്കോര്‍ഡ് വിലയിരുത്താന്‍ ഓണ്‍ലൈന്‍ സംവിധാനം

ഉദ്യോഗസ്ഥരുടെ സര്‍വീസ്  റെക്കോര്‍ഡ് വിലയിരുത്താന്‍ ഓണ്‍ലൈന്‍ സംവിധാനം
30 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ എല്ലാ ഉദ്യോഗസ്ഥരുടേയും പ്രകടനം 
പരിശോധിക്കും

ന്യൂഡെല്‍ഹി: ഉദ്യോഗസ്ഥരുടെ സര്‍വീസ് റെക്കോര്‍ഡ് ഓണ്‍ലൈന്‍ വഴി വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. മികച്ച പ്രവര്‍ത്തനം നടത്താവരെയും സത്യസന്ധതയില്ലാത്തവരെയും തിരിച്ചറിയുന്നതിനു വേണ്ടിയാണ് പുതിയ നീക്കം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമഗ്രതയും പ്രകടന മികവും വിലയിരുത്തുന്നതിനായി പേഴ്‌സണല്‍ ആന്‍ഡ് ട്രെയ്‌നിംഗ് വകുപ്പ് മറ്റ് മന്ത്രാലയങ്ങളുമായി സഹകരിച്ച് ഓണ്‍ലൈന്‍ പ്രോബിറ്റി മാനേജ്‌മെന്റ് സിസ്റ്റം ലോഞ്ച് ചെയ്തിട്ടുണ്ട്. സര്‍വീസില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ ഉദ്യോഗസ്ഥരുടേയും പ്രകടനം ഇതുവഴി വിലയിരുത്തും.

പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വീസില്‍ തുടരാന്‍ അനുവദിക്കണോ അതോ നിര്‍ബന്ധിത വിരമിക്കലിന് പ്രേരിപ്പിക്കണമോയെന്ന് തീരുമാനിക്കും. പുനരവലോകനത്തിനുള്ള ഉദ്യോഗസ്ഥരുടെ എണ്ണം വളരെ വലുതാണ്. നിരവധി മന്ത്രാലയങ്ങളില്‍ നിന്ന് രേഖകളും പതിവ് റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ പുതിയ പ്രോബിറ്റി പോര്‍ട്ടല്‍ വിലയിരുത്തലുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായിട്ടാണ് നടത്തുക. മന്ത്രാലയങ്ങള്‍ക്ക് തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. എല്ലാ പോര്‍ട്ടലുകളും സര്‍ക്കാര്‍ നിരീക്ഷിക്കും- അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും മാസങ്ങളായി 30 ഗ്രൂപ്പ് എ ഉദ്യോഗസ്ഥരെയും 99 ഗ്രൂപ്പ് ബി ജീവനക്കാരെയും വിരമിക്കലിന് നിര്‍ദേശിച്ചിട്ടുണ്ട്- ഡിഒപിടി മന്ത്രാലയത്തിലെയും പ്രധാനമന്ത്രിയുടെ ഓഫീസിലെയും സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. വലിയൊരു വിഭാഗം ഉദ്യോഗസ്ഥരുടേയും രേഖകള്‍ സ്‌കാന്‍ ചെയ്തിരുന്നു. അടുത്തകാലത്തെ നിര്‍ബന്ധിത റിട്ടയര്‍മെന്റുകള്‍ക്ക് മുന്‍പ് 24,000 ഗ്രൂപ്പ് എ ഉദ്യോഗസ്ഥരേയും 42,251 ഗ്രൂപ്പ് ബി ഉദ്യോഗസ്ഥരേയും സൂക്ഷ്മ പരിശോധനയ്ക്ക് കീഴില്‍ കൊണ്ടുവന്നു. അതോടൊപ്പം 34,451 ഗ്രൂപ്പ് എ ഉദ്യോഗസ്ഥരുടേയും 42,521 ഗ്രൂപ്പ് ബി ഉദ്യോഗസ്ഥരുടേയും പ്രകടനം പരിശോധിക്കുന്നുണ്ടെന്ന് സിംഗ് വെളിപ്പെടുത്തി. ഓഫീസര്‍മാരുടെ തസ്തിക മാറ്റവും പ്രോബിറ്റി പോര്‍ട്ടല്‍ നിരീക്ഷിക്കും.

Comments

comments

Categories: Tech, Top Stories