മിറ്റ്‌സുബിഷി പജീറോ സ്‌പോര്‍ട് സെലക്റ്റ് പ്ലസ് അവതരിപ്പിച്ചു

മിറ്റ്‌സുബിഷി പജീറോ സ്‌പോര്‍ട് സെലക്റ്റ് പ്ലസ് അവതരിപ്പിച്ചു
ഡെല്‍ഹി എക്‌സ് ഷോറൂം വില 28.88 ലക്ഷം രൂപ മുതല്‍

ന്യൂ ഡെല്‍ഹി : പജീറോ സ്‌പോര്‍ട് സെലക്റ്റ് പ്ലസ് പതിപ്പ് മിറ്റ്‌സുബിഷി അവതരിപ്പിച്ചു. 4*2, 4*4 വേരിയന്റുകളില്‍ ലഭിക്കും. ഇന്റര്‍കൂളര്‍ ടര്‍ബോചാര്‍ജര്‍ സഹിതം 2.5 ലിറ്റര്‍ ഡീസല്‍ 4 സിലിണ്ടേഴ്‌സ് ഇന്‍-ലൈന്‍ എന്‍ജിന്‍ 178 എച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. സെവന്‍ സീറ്റര്‍ എസ്‌യുവിയുടെ 4*2 വേരിയന്റിന് ഫൈവ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് നല്‍കിയിരിക്കുന്നത്. 4*4 അഥവാ ഓള്‍ വീല്‍ ഡ്രൈവ് വേരിയന്റിന്റെ എന്‍ജിനുമായി ഫൈവ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചിരിക്കുന്നു.

12 സ്‌പോക് അലോയ് വീല്‍സ്, ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷന്‍സ്, എച്ച്‌ഐഡി (ഹൈ ഇന്റന്‍സിറ്റി ഡിസ്ചാര്‍ജ്) ഹെഡ്‌ലാംപ്‌സ്, എല്‍ഇഡി ഡിആര്‍എല്‍സ്, ഫ്രണ്ട് ഫോഗ് ലാംപ്‌സ്, ക്രോം ഡോര്‍ ഹാന്‍ഡില്‍സ്, ഓട്ടോ ഫോള്‍ഡിംഗ് ഒആര്‍വിഎംസ്, സ്‌പോര്‍ടിയര്‍ വീല്‍ ആര്‍ച്ച്, ഫ്രണ്ട് ബ്ലാക്കന്‍ഡ് ഗാര്‍ഡ്, ബ്ലാക്ക് ഫ്രണ്ട് റേഡിയേറ്റര്‍ ഗ്രില്‍ തുടങ്ങിയവയാണ് എക്സ്റ്റീരിയര്‍ സവിശേഷതകള്‍.

കാബിനകത്ത് ഡുവല്‍ ഓട്ടോ എയര്‍ കണ്ടീഷണര്‍, കീലെസ് എന്‍ട്രി, റിയര്‍ കാമറ വിത്ത് ഡിസ്‌പ്ലേ, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍സ്, 6 സ്പീക്കറുകളും റിയര്‍ ഡിസ്‌പ്ലേ സ്‌ക്രീന്‍ ഉള്‍പ്പെടെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് സവിശേഷതകള്‍. ഇവയെല്ലാം സ്റ്റാന്‍ഡേഡ് ഫിറ്റ്‌മെന്റായി ലഭിക്കും.

എബിഎസ് വിത്ത് ഇബിഡി (ഇലക്ട്രോണിക് ബ്രേക്-ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍), ഹൈഡ്രോളിക് ബ്രേക് ബൂസ്റ്റര്‍, എസ്ആര്‍എസ് (സപ്ലിമെന്റല്‍ റെസ്‌ട്രെയ്ന്റ് സിസ്റ്റം) എയര്‍ബാഗ്‌സ് (ഡ്രൈവര്‍ ആന്‍ഡ് പാസഞ്ചര്‍), 3 പോയന്റ് ഇഎല്‍ആര്‍ സീറ്റ് ബെല്‍റ്റ്, ക്രാഷ് ഡിറ്റക്ഷന്‍ ഡോര്‍ ലോക്ക് സിസ്റ്റം ഷട്ട്ഡൗണ്‍ എന്നിവയാണ് സുരക്ഷയൊരുക്കുന്നത്.

4,695 എംഎം നീളം, 1,815 എംഎം വീതി, 1,840 എംഎം ഉയരം, 2,800 എംഎം വീല്‍ബേസ്, 215 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിങ്ങനെയാണ് മിറ്റ്‌സുബിഷി പജീറോ സ്‌പോര്‍ട് സെലക്റ്റ് പ്ലസിന്റെ വലുപ്പം സംബന്ധിച്ച അളവുകള്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റ്, ബ്ലാക്ക് ആന്‍ഡ് റെഡ്, ബ്ലാക്ക് ആന്‍ഡ് സില്‍വര്‍, ബ്ലാക്ക് ആന്‍ഡ് യെല്ലോ എന്നീ ഇരട്ട നിറങ്ങളില്‍ പജീറോ സ്‌പോര്‍ട് സെലക്റ്റ് പ്ലസ് ലഭിക്കും. 4*2 ഓട്ടോമാറ്റിക് വേരിയന്റിന് 28.88 ലക്ഷം രൂപയും 4*4 മാനുവല്‍ വേരിയന്റിന് 29.28 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto