കെപിഎംജിയുമായി ചേര്‍ന്ന് എച്ച്പി ‘ജിഎസ്ടി സോലൂഷന്‍’ അവതരിപ്പിച്ചു

കെപിഎംജിയുമായി ചേര്‍ന്ന് എച്ച്പി ‘ജിഎസ്ടി സോലൂഷന്‍’ അവതരിപ്പിച്ചു
ജിഎസ്ടി ഘടനയിലേക്ക് മാറാന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കുന്നതാണ് 
ജിഎസ്ടി സൊലൂഷന്‍

ന്യൂഡെല്‍ഹി: ബഹുരാഷ്ട്ര സാങ്കേതികവിദ്യ കമ്പനിയായ എച്ച്പി ഇന്ത്യ, പ്രമുഖ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കെപിഎംജിയുമായി സഹകരിച്ച് സുരക്ഷിതവും താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാകുന്നതുമായ ഇന്‍വോയ്‌സിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ജിഎസ്ടി സൊലൂഷന്‍ എന്ന ഉല്‍പ്പന്നം ചെറുകിട, ഇടത്തരം സംരംഭങ്ങളെ പുതിയ നികുതി ഘടനയിലേക്ക് സങ്കീര്‍ണതകളില്ലാതെ മാറാന്‍ സഹായിച്ചേക്കും.

ജിഎസ്ടി വ്യവസ്ഥയില്‍ തടസ്സമില്ലാതെ മുന്നേറുവാന്‍ ദശലക്ഷക്കണക്കിന് വ്യാപാരികളേയും ചെറുകിട, ഇടത്തരം സംരംഭകരേയും (എംഎസ്എംഇ) സഹായിക്കുന്നതിനുവേണ്ടിയാണിത്. പുതിയ നികുതി വ്യവസ്ഥത പ്രകാരം സൗകര്യപ്രദമായ രീതിയില്‍ എല്ലാ ഇടപാടുകളും ഫയല്‍ ചെയ്യുന്നതിന് ഉപയോക്താക്കളെ പിന്തുണയ്ക്കുവാന്‍ ജിഎസ്ടി സോലൂഷന് കഴിയും. അതോടൊപ്പം വന്‍കിട കമ്പനികളുടെ ഇന്‍വോയ്‌സിംഗുമായി ബന്ധപ്പെട്ട ആവശ്യകതകളും ഇത് ഇല്ലാതാക്കും-എച്ച്പി ഇന്‍ക് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ സുമീര്‍ ചന്ദ്ര പറഞ്ഞു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഡിജിറ്റല്‍ യാത്രയുടെ എല്ലാ പ്രധാനപ്പെട്ട നാഴികക്കല്ലുകളിലും എച്ച്പി പങ്കുചേരുന്നുണ്ടെന്ന് സുമീര്‍ ചന്ദ്ര വ്യക്തമാക്കി. ജിഎസ്ടി സോലൂഷന്റെ എന്‍ഡ്-ടുഎന്‍ഡ് സോലൂഷന്‍ എച്ച്പിയില്‍ നിന്നാണ് ഹാര്‍ഡ്‌വെയര്‍ ചെയ്യുന്നത്. ജിഎസ്ടി ഇന്‍വോയ്‌സിംഗ് സോഫ്റ്റ്‌വെയര്‍ കെപിഎംജിയാണ് വികസിപ്പിക്കുന്നത്. പേമെന്റുമായി ബന്ധപ്പെട്ട ഡാറ്റ സംഭരിക്കുന്നതിനായി ക്ലൗഡ് സ്റ്റോറേജ്, തടസ്സമില്ലാത്ത ജിഎസ്ടി സുവിധ പ്രൊവൈഡര്‍ (ജിഎസ്പി) ലഭ്യത, ഇ-സൈന്‍, ജിഎസ്ടി രജിസ്‌ട്രേഷന്‍, മൈഗ്രേഷന്‍ സര്‍വീസ് എന്നിവ ജിഎസ്ടി സോലൂഷനിലുണ്ട്.

ജിഎസ്ടിയമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ കെപിഎംജിക്ക് അഭിമാനമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സംരംഭങ്ങളിലും കമ്പനി സഹകരണം നല്‍കും-കെപിഎംജി ഇന്ത്യയുടെ ചെയര്‍മാന്‍ അരുണ്‍ കുമാര്‍ പറഞ്ഞു. ചെറുകിട, ഇടത്തരം സംരംഭകരെ ശാക്തീകരിക്കുന്നതോടൊപ്പം വലിയ സ്ഥാപനങ്ങളെ നയിക്കുന്നവര്‍, വിതരണക്കാര്‍, വ്യാപാരികള്‍ എന്നിവരെ ജിഎസ്ടി സംവിധാനത്തിലേക്ക് മാറുന്നതിന് സഹായിക്കാനും ജിഎസ്ടി സൊലൂഷന് സാധിക്കും. ജിഎസ്ടിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും പ്രവര്‍ത്തന സഹായങ്ങള്‍ക്കുമായി കോള്‍, ഇ-മെയില്‍, ചാറ്റ് എന്നിവയിലൂടെ പ്രത്യേക വിദഗ്ധരുടെ പിന്തുണ ലഭ്യമാക്കി, ഹെല്‍പ്പ്‌ഡെസ്‌ക് സജ്ജമാക്കുമെന്നും എച്ച്പി പ്രഖ്യാപിച്ചിട്ടുണ്ട്.

Comments

comments

Categories: Top Stories