പരിശീലനത്തിനിടെ ആറ് ബിഎസ്എഫ് ജവാന്മാര്‍ക്കു പരിക്കേറ്റു

പരിശീലനത്തിനിടെ ആറ് ബിഎസ്എഫ് ജവാന്മാര്‍ക്കു പരിക്കേറ്റു

ജയ്പൂര്‍: പീരങ്കി പ്രയോഗത്തിന്റെ പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ ആറ് ബിഎസ്എഫ് ജവാന്‍മാര്‍ക്കു മാരകമായി പരിക്കേറ്റു. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരില്‍നിന്നും 100 കിലോമീറ്റര്‍ അകലെ കിഷന്‍ഗാര്‍ഗ് ഫീല്‍ഡ് ഫയറിംഗ് റേഞ്ചില്‍ വച്ച് ചൊവ്വാഴ്ചയായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റ ജവാന്‍മാരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നു ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ന്‌ രാവിലെ 8.30-ാടെ കിഷന്‍ഗാര്‍ഗ് ഫയറിംഗ് റേഞ്ചില്‍ സൈനിക ട്രൂപ്പുകള്‍ പരിശീലനം നടത്തുമ്പോളായിരുന്നു അപകടം നടന്നത്. മോര്‍ട്ടാര്‍ ഷെല്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. മാരകമായി പരിക്കേറ്റ രണ്ട് പേര്‍ക്കു വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ജോധ്പൂരിലേക്കു ഹെലികോപ്റ്റര്‍ ഉപയോഗിച്ചു മാറ്റി. നാല് പേരെ സമീപമുള്ള ആശുപത്രിയിലേക്കും മാറ്റി. അരുണാചല്‍ പ്രദേശില്‍ കഴിഞ്ഞയാഴ്ച ഇതുപോലെ മോര്‍ട്ടാര്‍ ഷെല്‍ പൊട്ടിത്തെറിച്ച് ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ നടന്ന അപകടം ഈ വര്‍ഷം ഇത്തരത്തില്‍ നടക്കുന്ന മൂന്നാമത്തെയാണെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Comments

comments

Categories: World