സൗദിയുടെ കേന്ദ്ര ബാങ്കിന്റെ ആസ്തിയില്‍ ഇടിവ്

സൗദിയുടെ കേന്ദ്ര ബാങ്കിന്റെ ആസ്തിയില്‍ ഇടിവ്
മൊത്തം വിദേശ ആസ്തി ഏപ്രിലില്‍ 8.5 ബില്യണ്‍ കുറഞ്ഞ് 492.9 ബില്യണ്‍ ഡോളറില്‍ 
എത്തിനില്‍ക്കുകയാണ്

റിയാദ്: സൗദി അറേബ്യയിലെ കേന്ദ്ര ബാങ്കിലെ വിദേശ ആസ്തി 500 ബില്യണ്‍ ഡോളറില്‍ താഴെയായി. 2011 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. പുതിയ ഔദ്യോഗിക സ്ഥിതിവിവരപ്പട്ടികയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. മൊത്തം വിദേശ ആസ്തി ഏപ്രിലില്‍ 8.5 ബില്യണ്‍ കുറഞ്ഞ് 492.9 ബില്യണ്‍ ഡോളറില്‍ എത്തി. കഴിഞ്ഞ വര്‍ഷത്തെ ഇതേ മാസത്തെ കണക്കുകളുമായി നോക്കുമ്പോള്‍ 13 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

വിദേശ ആസ്തിയില്‍ രണ്ട് വര്‍ഷത്തില്‍ അധികമായി ഇടിവ് തുടരുകയാണ്. എണ്ണ വിലയിലുണ്ടായ ഇടിവിനെത്തുടര്‍ന്ന് സാമ്പത്തികമായി പ്രതിരോധത്തിലായതോടെ സൗദിയുടെ ട്രഷറി നിറയ്ക്കാന്‍ വിദേശത്തെ പണം രാജ്യത്തേക്ക് തിരികെകൊണ്ടുവന്നതാണ് ആസ്തിക്ക് ഇടിവുണ്ടാകാന്‍ കാരണമായത്. വിദേശത്തു നിന്ന് വാങ്ങുന്ന പണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം മാത്രം 9 ബില്യണ്‍ ഡോളറാണ് സമാഹരിച്ചത്.

അതേസമയം സൗദി അറേബ്യയിലെ കൊമേഷ്യല്‍ ബാങ്കുകള്‍ അവരുടെ വിദേശ ആസ്തി വര്‍ധിപ്പിച്ചു. കേന്ദ്ര ബാങ്കിന്റെ കണക്ക് അനുസരിച്ച് ഏപ്രില്‍ അവസാനം വരെ 40 ബില്യണ്‍ ഡോളറാണ് ബാങ്കുകളുടെ മൊത്തം ആസ്തി. ഗവണ്‍മെന്റിന്റെ നിക്ഷേപത്തില്‍ ചെറിയ രീതിയിലുള്ള വര്‍ധനവുണ്ടായിട്ടുണ്ട്. 213.6 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഇത് ഇപ്പോഴും മുന്‍പത്തെ ശരാശരിയേക്കാള്‍ താഴെയാണ്.

Comments

comments

Categories: Banking, World