അബുദാബി ദ്വീപിന് പുതുജീവന്‍!

അബുദാബി ദ്വീപിന് പുതുജീവന്‍!
30 കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന സമുദ്രഭാഗത്തെ പ്രധാന ആകര്‍ഷണ കേന്ദ്രമാക്കി
മാറ്റിയെടുത്താണ് ഹുദൈറിയത് ദ്വീപിലെ പദ്ധതി തയാറാക്കിയിരിക്കുന്നത്

അബുദാബി: അബുദാബിയുടെ ദക്ഷിണ പശ്ചിമ മേഖലയില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന 3000 ഹെക്റ്റര്‍ ദ്വീപിനെ മിക്‌സഡ് യൂസ് ഡെവലപ്‌മെന്റിനുവേണ്ടി ഉപയോഗിക്കാനൊരുങ്ങുന്നു. സമുദ്രത്തിന് അഭിമുഖമായി കിടക്കുന്ന 30 കിലോമീറ്റര്‍ സ്ഥലമാണ് ദ്വീപിലുള്ളത്. ഹുദൈറിയത് ദ്വീപിനെ പരിവര്‍ത്തനപ്പെടുത്തുന്നതിനെക്കുറിച്ചുള്ള അഭിപ്രായം അറിയുന്നതിനായി ഈ ആഴ്ച ഓഹരിയുടമകളുമായി അബുദാബിയുടെ അര്‍ബന്‍ പ്ലാനിംഗ് കൗണ്‍സില്‍ (യുപിസി) ചര്‍ച്ചകള്‍ നടത്തി.

വിവിധ സൗകര്യങ്ങളോടെയുള്ള സുസ്ഥിര സമൂഹമാണ് ഹുദൈറിയത് ഐലന്‍ഡ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. യുഎഇ പൗരന്‍മാര്‍ക്കായി നിരവധി സ്ഥലങ്ങള്‍ മാറ്റിവെക്കാനും പദ്ധതിയുണ്ട്. 30 കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന സമുദ്രഭാഗത്തെ പ്രധാന ആകര്‍ഷണ കേന്ദ്രമാക്കിയെടുത്താണ് പദ്ധതി തയ്യാറാക്കുന്നത്. സമുദ്രതീരത്തുനിന്ന് ദ്വീപിന്റെ ഏത് ഭാഗത്തേക്ക് നടക്കാനും പത്തു മിനിറ്റില്‍ താഴെ സമയം മാത്രം എടുക്കുകയൊള്ളൂവെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.വിനോദസഞ്ചാര കേന്ദ്രങ്ങള്‍, പൊതു സമുദ്രതീരം, ഗ്രീന്‍ മൊബിലിറ്റി നെറ്റ്‌വര്‍ക്ക്, സമ്പന്നമായ സ്വാഭാവിക പരിസ്ഥിതി എന്നിവയാണ് പദ്ധതിയുടെ മറ്റ് പ്രധാന സവിശേഷതകള്‍.

ഹുദൈറിയത് ദ്വീപിനുവേണ്ടി പദ്ധതി തയാറാക്കാന്‍ കഴിഞ്ഞതില്‍ യുപിസിക്ക് അഭിമാനമുണ്ടെന്ന് യുപിസിയുടെ പ്ലാനിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ അബ്ദുള്ള അല്‍ സാഹി പറഞ്ഞു. അബുദാബിയുടെ പ്രത്യേക മേഖലയിലെ പരിസ്ഥിതിയെ പരമാവധി ഉപയോഗിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും ഈ നിര്‍മാണത്തിലൂടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും എമിറേറ്റി സംസ്‌കാരം തിരിച്ചുകൊണ്ടുവരാനും ആരോഗ്യകരമായ ജീവിത രീതി പ്രോത്സാഹിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: World