ജലവൈദ്യുത പദ്ധതികള്‍ക്കു തടസം പരിസ്ഥിതി വാദികള്‍ : മണി

ജലവൈദ്യുത പദ്ധതികള്‍ക്കു തടസം പരിസ്ഥിതി വാദികള്‍ : മണി

കണ്ണൂര്‍: സംസ്ഥാനത്തു ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കാന്‍ സാഹചര്യമുണ്ടെങ്കിലും അതിനു പരിസ്ഥിതി വാദികളാണു തടസമെന്നു വൈദ്യുതിവകുപ്പ് മന്ത്രി എം എം മണി. സംസ്ഥാനത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ജലവൈദ്യുത പദ്ധതികള്‍ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. അതിരപ്പള്ളി പദ്ധതി സംബന്ധിച്ചു പല വിവാദങ്ങളും നിലനില്‍ക്കുന്നുണ്ട്. എല്‍ഡിഎഫില്‍തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. വിഷയം സമവായത്തിലെത്തിയില്ലെങ്കില്‍ അതിരപ്പള്ളി പദ്ധതി വേണ്ടന്നു വെക്കാതെ നിവൃത്തിയില്ലെന്നും മന്ത്രി പറഞ്ഞു.

Comments

comments

Categories: Politics