വര്‍ത്തൂര്‍ തടാകം പതഞ്ഞു പൊങ്ങിയ സംഭവം, വര്‍ഷത്തിലൊരിക്കലുള്ള പ്രതിഭാസമെന്ന് മുഖ്യമന്ത്രി

വര്‍ത്തൂര്‍ തടാകം പതഞ്ഞു പൊങ്ങിയ സംഭവം, വര്‍ഷത്തിലൊരിക്കലുള്ള പ്രതിഭാസമെന്ന് മുഖ്യമന്ത്രി

ബംഗ്‌ളൂരു: ബംഗഌരുവില്‍ വര്‍ത്തുര്‍ തടാകം പതഞ്ഞു പൊങ്ങിയതില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും വര്‍ഷത്തിലൊരിക്കല്‍ ഇത്തരത്തില്‍ പ്രതിഭാസം നടക്കാറുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞദിവസം വേനല്‍ മഴ പെയ്തതോടെയാണു വരത്തൂര്‍ തടാകം പതഞ്ഞു പൊങ്ങിയത്. തടാകത്തില്‍ അടിഞ്ഞു കൂടിയ മാലിന്യമാണു പതഞ്ഞു പൊങ്ങാന്‍ കാരണമായതെന്നു വിദഗ്ധര്‍ പറയുന്നു. തടാകത്തില്‍ നിന്നും റോഡിലും സമീപപ്രദേശത്തും ഒഴുകിയെത്തിയ പത കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസമുണ്ടാക്കിയിരുന്നു. മഞ്ഞുപോലെ പതഞ്ഞ് റോഡിലടിഞ്ഞ വിഷലിപ്തമായ മാലിന്യങ്ങള്‍ വൈറ്റ് ഫീല്‍ഡ് മെയിന്‍ റോഡില്‍ ഗതാഗത തടസമുണ്ടാക്കുകയും ചെയ്തു.

ശനിയാഴ്ച മഴ തിമിര്‍ത്തു പെയ്തതോടെയാണു തടാകത്തില്‍ നിന്നും പത ഉയര്‍ന്നത്. വ്യവസായശാലകളില്‍ നിന്നുള്ള രാസമാലിന്യങ്ങളും അലക്കുകമ്പനികളില്‍ നിന്നുള്ള സോപ്പുവെള്ളവും അമിതമായി അടിയുന്നതാണു തടാകം പതഞ്ഞു പൊങ്ങാന്‍ കാരണമായത്. പത സ്പര്‍ശിച്ച ശരീരഭാഗത്ത് ചൊറിഞ്ഞ് തടിക്കുന്നതായും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായും നാട്ടുകാര്‍ പറഞ്ഞു. നഗരത്തിലെ പ്രധാന ജലാശയങ്ങളായ ബല്ലന്ദൂര്‍, അര്‍ക്കാവതി തടാകങ്ങളും പതഞ്ഞു പൊങ്ങിയിരുന്നു. ചില തടാകങ്ങളില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തുകയും ചെയ്തിരുന്നു.

Comments

comments

Categories: World