കോഴിക്കോട് സൈബര്‍പാര്‍ക്കിലെ ആദ്യ ഐടി പാര്‍ക്ക് പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട് സൈബര്‍പാര്‍ക്കിലെ ആദ്യ ഐടി പാര്‍ക്ക് പ്രവര്‍ത്തനമാരംഭിച്ചു
അഞ്ചേക്കര്‍ സ്ഥലത്ത് 2,88,00 സ്‌ക്വയര്‍ ഫീറ്റ് വിസ്താരത്തില്‍ വിവിധ നിലകളായാണ് സഹ്യ
എന്നു പേരിട്ടിരിക്കുന്ന കെട്ടിടം സ്ഥിതിചെയ്യുന്നത്.

കോഴിക്കോട്: കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ ആദ്യത്തെ ഐടി കെട്ടിടം പ്രവര്‍ത്തനമാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. അഞ്ചേക്കര്‍ സ്ഥലത്ത് 2,88,00 സ്‌ക്വയര്‍ ഫീറ്റ് വിസ്താരത്തില്‍ വിവിധ നിലകളായാണ് സഹ്യ എന്നു പേരിട്ടിരിക്കുന്ന കെട്ടിടം സ്ഥിതിചെയ്യുന്നത്. ഇതോടെ ഐടി കമ്പനികള്‍ക്ക് സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയില്‍ ബിസിനസ് ആരംഭിക്കാന്‍ സ്ഥലസൗകര്യം വര്‍ധിച്ചിരിക്കുകയാണ്.

കെട്ടിടത്തിന്റ ഏറ്റവും താഴത്തെ നിലയില്‍ 25 മുതല്‍ 71 സീറ്റുകള്‍ വരെ യുള്ള ആറു യൂണിറ്റുകളാണ് പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. ഒന്നാം നില പ്ലഗ് ആന്‍ഡ് പ്ലേ സൗകര്യത്തോടുകൂടി സ്മാര്‍ട്ട് ബിസിനസ് സെന്ററായിട്ടാണ് സജ്ജമാക്കിയിരിക്കുന്നത്. ഇവിടെ 12 മുതല്‍ 42 വരെ സീറ്റുകളുള്ള 19 യൂണിറ്റുകളായാണ് വികസിപ്പിച്ചിരിക്കുന്നത്. മുകളിലത്തെ മൂന്നു നിലകള്‍ ഒഴിഞ്ഞ സ്‌പേസായിട്ടാണ് വാടകയ്ക്ക് നല്‍കുക.

കേരള സംസ്ഥാന ഐടി ഇന്‍ഫ്രാസ്ട്രക്ചവര്‍ ലിമിറ്റഡാണ് 43.5 ഏക്കറുള്ള സൈബര്‍പാര്‍ക്ക് നിര്‍മ്മിച്ചത്. ഇവിടത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസും പാര്‍ക്ക് സെന്ററും 2013 ല്‍ തന്നെ ഉദ്ഘാടനം ചെയ്തിരുന്നു. തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്ക്, കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക് എന്നിവയേപോലെ കോഴിക്കോടിനെ അടുത്ത ഐടി കേന്ദ്രമാക്കി മാറ്റുകയാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഐടി പാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍ പറഞ്ഞു. ഐടി കെട്ടിടം പൂര്‍ണമായി കമ്പനികള്‍ക്ക്് നല്‍കി പ്രവര്‍ത്തനക്ഷമമാക്കുകയെന്നതിനാണ് ആദ്യ പരിഗണന നല്‍കുന്നതെന്നും പല കമ്പനികളില്‍ നിന്നും പ്രത്യേകിച്ച് സിസിസി രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളില്‍ നിന്ന് സൈബര്‍പാര്‍ക്കിലെ ഓപീസ് സ്‌പേസിനായി ധാരാളം അന്വേഷണങ്ങള്‍ വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മികച്ച ആന്തരികഘടന മികച്ച ഡിജിറ്റല്‍ കണക്റ്റിവിറ്റി, ഇന്‍ഹൗസ് പവര്‍ വിതരണ സംവിധാനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ പ്രവര്‍ത്തനമാരംഭിക്കുന്ന കമ്പനികള്‍ക്ക് ലഭ്യമാണ്. രണ്ടാം ഘട്ട വികസന പദ്ധതികളുടെ ഭആഗമായി സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 6000 സ്‌ക്വയര്‍ഫീറ്റിന്റെ ഐടി കെട്ടിടസൗകര്യവും ഇവിടെ നിര്‍മ്മിക്കുന്നുണ്ട്.

Comments

comments

Categories: Business & Economy, Tech