ജാദവിന്റെ വധശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ജാദവിന്റെ വധശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ഇസ്ലാമാബാദ്: ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചു പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തു തടവിലാക്കിയ ഇന്ത്യന്‍ വംശജന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു പാകിസ്ഥാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ ഫാറൂഖ് നയേക്ക് മുഖേന മുസാമില്‍ അലിയാണു ഹര്‍ജി സമര്‍പ്പിച്ചത്.

ജൂണ്‍ എട്ടിനാണു ജാദവ് കേസില്‍ അടുത്ത വാദം. ഹേഗിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതി ജാദവിന്റെ വധശിക്ഷ റദ്ദാക്കിയില്ലെങ്കില്‍ ഉടന്‍ വധശിക്ഷ നടപ്പിലാക്കണമെന്നാണു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ അന്താരാഷ്ട്ര കോടതി ജാദവിന്റെ വധശിക്ഷ താത്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്.

Comments

comments

Categories: Top Stories