ഇറ്റലി സന്ദര്‍ശിച്ചപ്പോള്‍ മെലാനിയ ട്രംപ് ധരിച്ച ജാക്കറ്റിന്റെ വില 51,000 ഡോളര്‍

ഇറ്റലി സന്ദര്‍ശിച്ചപ്പോള്‍ മെലാനിയ ട്രംപ് ധരിച്ച ജാക്കറ്റിന്റെ വില 51,000 ഡോളര്‍

വാഷിംഗ്ടണ്‍: യുഎസിന്റെ പ്രഥമ വനിതയെന്ന നിലയില്‍ ഇവാനിയ ട്രംപ് കഴിഞ്ഞയാഴ്ച നടത്തിയ ആദ്യ വിദേശപര്യടനത്തിനിടെ ഇറ്റലിയില്‍ വച്ച് അണിഞ്ഞ ജാക്കറ്റിന്റെ വില ഏകദേശം 51,000 ഡോളര്‍. Dolce & Gabbana എന്ന ആഢംബര ഇറ്റാലിയന്‍ ഫാഷന്‍ ഹൗസ് നെയ്‌തെടുത്ത ജാക്കറ്റാണ് മെലാനിയ അണിഞ്ഞത്.

കഴിഞ്ഞയാഴ്ച ജി-7 രാജ്യങ്ങളിലെ തലവന്‍മാര്‍ ഇറ്റലിയില്‍ ഒത്തുച്ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ പങ്കെടുക്കാനെത്തിയ ട്രംപിനൊപ്പം മെലാനിയയുമുണ്ടായിരുന്നു. ട്രംപും മറ്റ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തപ്പോള്‍ ഇവരുടെ ഭാര്യമാര്‍ നഗരത്തിലെ പ്രമുഖ കേന്ദ്രങ്ങള്‍ ചുറ്റി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ഇത്തരത്തില്‍ ചുറ്റിക്കറങ്ങാന്‍ പോയപ്പോഴാണു മെലാനിയ വില കൂടിയ ജാക്കറ്റ് ധരിച്ചത്.

Comments

comments

Categories: World